പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്, പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ, പൂക്കോട്ടൂർ കെ പി അഷറഫ് പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ലഖിംപൂരിൽ സഹോദരികളെ കൊലപ്പെടുത്തിയ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം


പൂക്കോട്ടൂർ അറവങ്കരയിലുള്ള ഒരു റൂമിൽവെച്ച് പ്രതികൾ പ്രായപൂർത്തിയാകാത്ത മലപ്പുറം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് കേസ്. കേസിനാസ്പദമായ സംഭവം നദാനന്ത കഴിഞ്ഞ സെപ്തംബര്‍ പത്തിനാണ് . മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.


ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കി


കഴിഞ്ഞ ദിവസം  രണ്ട് ദളിത്‌ പെണ്‍കുട്ടികള്‍  ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത സൃഷ്ടിച്ച ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വാര്‍ത്ത കൂടി. രാജ്യത്തെ ഞെട്ടിക്കുന്ന പീഡന കഥകളുടെ പരമ്പരയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്‌. ഉത്തർ പ്രദേശിലെ  പീലിഭിത്തില്‍ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം  അഗ്നിക്കിരയാക്കി. രണ്ട് പേർ ചേർന്ന്  ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്തശേഷം  ഡീസല്‍  ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയായിരുന്നു. പരിക്കുകളും പൊള്ളലും പെണ്‍കുട്ടിയെ മരണത്തിലേയ്ക്ക് നയിച്ചു.


Also Read: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ


 


അതേസമയം, അഗ്നിക്കിരയാക്കിയശേഷം പ്രതികള്‍ തന്നെയാണ് പെണ്‍കുട്ടിയെ  ആശുപത്രിയില്‍ എത്തിച്ചത് എന്നും  റിപ്പോര്‍ട്ട് ഉണ്ട്. മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.  ഉത്തർ പ്രദേശിലെ പീലിഭിത്തിലെ കുൻവാർപൂർ ഗ്രാമത്തിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതികള്‍ ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 12 ദിവസം ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിയെങ്കിലും  ഒടുവില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ഇതിനോടകം പോലീസ് കസ്റ്റഡിയിലാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.