Police Raid: രഹസ്യവിവരത്തെ തുടർന്ന് ആലുവയിൽ പോലീസ് റെയ്ഡ്; നാല് തോക്കുകളും എട്ട് ലക്ഷം രൂപയും രണ്ട് കത്തിയും കണ്ടെത്തി
Police Raid Aluva: റിയാസ് എന്നയാളുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്നാണ് വിവരം.
ആലുവ: ആലുവയിൽ പോലീസ് പരിശോധനയിൽ തോക്കുകളും പണവും കണ്ടെത്തി. ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് തോക്കുകളും കത്തിയും പണവും കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. റിയാസ് എന്നയാളുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്നാണ് വിവരം.
ഇവിടെ നിന്ന് നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയും രണ്ട് കത്തിയും 25 തിരകളും കണ്ടെത്തി. റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന് കണ്ടെത്തിയ പണവും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റിയാസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ALSO READ: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ
വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ
വയനാട്: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റ ഇൻസ്‌പെക്ടർ എസ്എച്ച്ഒ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുബൈറിനെ പിടികൂടിയത്.
ഞായറാഴ്ച വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ത്രീയെ ഫോണിൽ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.