ഉത്തർപ്രദേശ്: യുപിയിലെ ലഖിംപൂർ ഖേരിയിലെ (Lakhimpur Kheri) ആക്രമണത്തിൽ നാല് പേർ കൂടി അറസ്റ്റിലായി. സത്യപ്രകാശ് ത്രിപാഠി, സുമിത് ജെയ്സ്വാൾ, ശിശുപാൽ, നന്ദൻ സിംഗ് ഭിഷ്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചാണ് (Crime Branch) ഇവരെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കർഷകരുടെ സമരം നടക്കുന്നതിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ALSO READ: Jammu Kashmir: ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ തുടർച്ചയായ ഭീകരാക്രമണങ്ങൾ; രഹസ്യാന്വേഷണ വിഭാ​ഗം ഇന്ന് യോ​ഗം ചേരും


ലഖിംപൂര്‍ ഖേരി സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കയിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. പലയിടത്തും ട്രെയിൻ ​ഗതാ​ഗതം പൂർണമായും തടസ്സപ്പെട്ടു. ​ഗ്രാമങ്ങളിലും കർഷകർ ട്രെയിൻ പാളങ്ങളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.