Suicide Case: മോഷ്ടിച്ചെന്നാരോപിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിച്ച പതിനാലുകാരി ജീവനൊടുക്കി
Crime News: ദിവ്യയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2000 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് ഈ വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ചു പരിശോധിച്ചത്.
ബെംഗളൂരു: മോഷണമാരോപിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതില്‍ മനംനൊന്ത പതിനാലുകാരി ജീവനൊടുക്കി. സംഭവം കര്ണാടകയിലാണ്.
Also Read: വീട്ടിൽക്കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ!
കര്‍ണാടകയില്‍ സ്‌കൂളില്‍ 2,000 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിച്ച പതിനാലുകാരി ദിവ്യയാണ് ജീവനൊടുക്കിയത്. വടക്കന്‍ കര്‍ണാടകയിലെ ബാഗല്‍കോട്ടിയിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം. നാല് വിദ്യാര്‍ത്ഥിനികളെയാണ് മോഷണക്കുറ്റം ആരോപിച്ച് പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ വസ്ത്രമഴിച്ചു പരിശോധിച്ചത്. ദിവ്യയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2000 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് ഈ വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ചു പരിശോധിച്ചത്. ഇതുകൂടാതെ വിദ്യാര്‍ത്ഥിനികളെ അടുത്തുള്ള ക്ഷേത്രത്തില്‍ എത്തിച്ച് പൈസ എടുത്തിട്ടില്ലെന്ന് സത്യം ചെയ്യിപ്പിക്കുകയുമുണ്ടായി. ഇതില്‍ മനംനൊന്താണ് ശനിയാഴ്ച പതിനാലുകാരി ജീവനൊടുക്കിയത്.
Also Read: സൂര്യന്റെ രാശിമാറ്റത്തിലൂടെ ബുധാദിത്യ രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ധനവും സമൃദ്ധിയും!
സംഭവം നടന്ന് രണ്ടാം ദിവസമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ സഹോദരിയും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. സഹോദരി പറഞ്ഞാണ് പെൺകുട്ടിയ്ക്ക് സ്‌കൂളിൽ നിന്നുണ്ടായ ദുരനുഭവം വീട്ടുകാര്‍ അറിഞ്ഞത്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരുമ്പകച്ചേലയിൽ ആദിവാസി യുവാവിന് വെട്ടേറ്റു; പ്രതി പിടിയിൽ
കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ ആദിവാസി യുവാവിന് വെട്ടേറ്റു. വഴക്കിനെ തുടര്‍ന്ന് ആദിവാസി യുവാവിനെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെറ്റിലച്ചോല കോളനിയിലെ തങ്കമണിയുടെ മകന്‍ കണ്ണനാണ് വെട്ടേറ്റത്.
Also Read: 150 വർഷത്തിനു ശേഷം അപൂർവ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!
കണ്ണനെ വെട്ടിയ കോളനിയിൽ താമസിക്കുന്ന സനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയും ഭാര്യയുമായി സനീഷ് വഴക്കുണ്ടാക്കിയതിന്റെ തുടര്‍ച്ചയായിരുന്നു കണ്ണന് നേരെയുണ്ടായ ആക്രമണമെന്നാണ് റിപ്പോർട്ട്. സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു. സനീഷ് വഴക്കുണ്ടാക്കിയപ്പോള്‍ അമ്മ ശാന്തയും ഭാര്യ വിദ്യയും സമീപത്തെ കണ്ണന്റെ വീട്ടിലേക്കെത്തി. പിന്തുടര്‍ന്നെത്തിയ സനീഷ് കണ്ണനുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന മടവാള്‍ കൊണ്ട് വെട്ടുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ജീവിതത്തിലുണ്ടാകും വൻ നേട്ടങ്ങൾ
വയറിലും പുറത്തും ഗുരുതരമായി പരിക്കേറ്റ കണ്ണനെ കോളനിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടൻതന്നെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്കെത്തിച്ചു. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.