തിരുവനന്തപുരം: കടക്കാവൂർ കീഴാറ്റിങ്ങൽ വിളയിൽമൂലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു പേർക്ക്  കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. ഇവരെ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കീഴാറ്റിങ്ങൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കാരാംകുന്ന് റോഡിൽ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രാൻസ്ഫോർമറിന് സമീപം ഇരിക്കുകയായിരുന്ന ഷിജു, ബിനോവ് , രാജേഷ്, പ്രതിഷ്, ചിക്കു എന്നിവർക്കാണ് പരിക്കേറ്റത്. അത് വഴി ബൈക്കിലെത്തിയ കടയ്ക്കാവൂർ മേഘലയിലുള്ള  മൂന്നംഗസംഘം ഷിജുവുമായ വാക്കേറ്റത്തിലാവുകയും പിന്നാലെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷിജു (32) വിന്റെ നിലവിളി കേട്ട് പരിസരവാസികൾ എത്തിയപ്പോൾ അക്രമികൾ വന്ന ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 


കുറച്ചു സമയത്തിനു ശേഷം അക്രമി സംഘം കൂടുതൽ ആളുകളുമായി സ്ഥലത്തെത്തി അവിടെയുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം ബൈക്കുമായി കടന്നു കളയുകയായിരുന്നു.  പരിക്കേറ്റവരെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.  കടയ്ക്കാവൂർ സി.ഐ.യുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പരിസരത്തെ വീടുകളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് അക്രമി സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.