അടിമാലി : തലമാലിയില്‍ കഞ്ചാവും എംഡിഎംഎയും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുമായി യുവാവ് പോലീസിന്റെ പിടിയിൽ. ആലപ്പുഴ ചേര്‍ത്തല സ്വദേശി കിരണിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയുടെ പക്കല്‍ നിന്നും അഞ്ച് കിലോയിലധികം കഞ്ചാവും മറ്റ് ലഹരിവസ്തുക്കളുമാണ് പോലീസ് പിടിച്ചെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാറിലെത്തിയെ പ്രതിയെ പരിശോധനയിൽ പോലീസ് പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചിരുന്ന ബാഗില്‍ നിന്നുമാണ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. ഇയാള്‍ ലഹരി വസ്തുക്കള്‍ ചില്ലറ വില്‍പ്പനക്ക് എത്തിച്ചതായിട്ടാണ് പോലീസ് പറയുന്നത്.


ALSO READ : മദ്യപിക്കാൻ കൂടിയില്ല; വിഴിഞ്ഞത്ത് സുഹൃത്തിനെ രണ്ട് പേർ ചേർന്ന് മർദ്ദിച്ചു


അടിമാലി പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.