Drugs Seized: തൃശൂരിൽ കാറിൽ കടത്താൻ ശ്രമിച്ച 221 കിലോ കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റിൽ
221 കിലോ കഞ്ചാവുമായി നാല് പേരാണ് പിടിയിലായിരിക്കുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും നെടുപുഴ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
തൃശൂർ: തൃശൂരിൽ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 221 കിലോ കഞ്ചാവ് പിടികൂടി. നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും നെടുപുഴ പൊലീസും ചേർന്നാണ് നാലുപേരെ പിടികൂടിയത്. ചിയ്യാരം സ്വദേശി അലക്സ്, പുവ്വത്തൂർ സ്വദേശി റിയാസുദ്ദീൻ, ആലപ്പുഴ സ്വദേശി പ്രവീൺരാജ്, ഇരിങ്ങാലക്കുട സ്വദേശി ചാക്കോ എന്നിവരാണ് ലഹരിയുമായി പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിൽനിന്നും പോലീസ് കണ്ടെടുത്ത കഞ്ചാവ് ഒറീസ്സയിലെ വൻകിട കഞ്ചാവ് മൊത്ത വിതരണക്കാരിൽ നിന്ന് വാങ്ങിക്കൊണ്ടുവരുന്നതാണെന്ന് പ്രതികൾ വെളിപ്പെടുത്തി.
കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ വിൽപ്പനക്കായി എത്തിച്ച് ഇടനിലക്കാർക്ക് മറിച്ചുവിൽക്കുന്നതാണ് ഇവരുടെ രീതി. വാങ്ങിയ വിലയുടെ പത്തിരട്ടിയിലധികം ലാഭത്തിനാണ് ചില്ലറ വിൽപ്പനയെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരുടെ സാമ്പത്തിക സ്രോതസ്സുകളും, ഇവർക്ക് കഞ്ചാവ് വിതരണം ചെയ്തവരെപ്പറ്റിയും, ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരെക്കുറിച്ചും കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...