പാലക്കാട് :  ഈന്തപഴം പാക്കറ്റ് എന്ന വ്യാജേന അതിനിടയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി (Ganja Sezied). വാളയാർ എക്സൈസ് ചെക്കു പോസ്റ്റിൽ നടന്ന പരിശോധനക്കിടെയാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ജനുവരി 13ന് പാലക്കാട് തമിഴ്നാട് അതിർത്തിയായ വാളയാർ ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ പരിശോധനയിലാണ് എട്ട് കിലോ കഞ്ചാവുമായി ത്രിച്ചി സ്വദേശി പിടിയിലാകുന്നത്. 49കാരനായ രവിചന്ദ്രനെയാണ് എക്സൈസ് പിടികൂടിയത്. 


ALSO READ : വാളയാർ ടോൾ പ്ലാസയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി


ത്രിച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു പോകുന്നതിനിടിയിലാണ് തമിഴ്നാട് സ്വദേശിയുടെ കൈയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.  ഈന്തപഴ പാക്കറ്റുകൾ അടങ്ങിയ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചവ്. 


കോഴിക്കോട് ഹാർബർ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിന് ആന്ധ്രാ പ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്.  വാങ്ങുന്ന കഞ്ചാവ് സമാനമായ രീതിയിൽ നേരത്തെയും കടത്തിയിട്ടുണ്ട് എന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. 


ALSO READ : Drug Seized : തൃശൂരിൽ മയക്ക് മരുന്ന് വേട്ട; മൂന്ന് പേരെ പിടികൂടി


എക്സൈസ് ഇൻസ്പക്ടർ സിജോ വർഗ്ഗീസിൻ്റെ നേതൃത്തത്തിലുള്ള ടീമിൽ പ്രിവൻ്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, സി.ഷിബുകുമാർ ,ഗ്രേഡ് പ്രിവൻ്റീവു് ഓഫീസർമാരായ പ്രവീൻ കെ.വേണുഗോപാൽ ,ദേവകുമാർ .വി, സിവിൽ എക്സൈസ് ഓഫീസറൻ മാരായ ടി.എസ് അനിൽകുമാർ, രജിത്ത് .എൻ എന്നിവർ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.