വാളയാർ ടോൾ പ്ലാസയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി

കോയമ്പത്തൂർ -ആലപ്പുഴ കെ എസ് ആർ ടി സി ബസിലാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 12, 2022, 12:11 AM IST
  • കെ എസ് ആർ ടി സി ബസ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പ്രമോദിനെ പൊലീസ് പിടികൂടിയത്
  • ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് ഹാഷിഷ് ഓയിൽ കടത്തുകയായിരുന്നുവെന്നാണ് ഇയാൾ എക്സൈസിന് നൽകിയ മൊഴി
  • സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി
വാളയാർ ടോൾ പ്ലാസയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട്: വാളയാർ ടോൾപ്ലാസയിൽ വൻ ലഹരി വേട്ട. 11 കിലോയിലധികം ഹാഷിഷ് ഓയിൽ എക്സൈസ് പിടികൂടി. മൂന്ന് കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ വൈപ്പിൻ സ്വദേശി പ്രമോദിനെ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ -ആലപ്പുഴ കെ എസ് ആർ ടി സി ബസിലാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്.

കെ എസ് ആർ ടി സി ബസ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പ്രമോദിനെ പൊലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് ഹാഷിഷ് ഓയിൽ കടത്തുകയായിരുന്നുവെന്നാണ് ഇയാൾ എക്സൈസിന് നൽകിയ മൊഴി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News