Arrest: മലപ്പുറം വള്ളിക്കുന്നില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ചു; ആത്മഹത്യാപ്രേരണക്കുറ്റത്തിന് യുവാവ് അറസ്റ്റിൽ
Crime news: ചേളാരി വളപ്പില്‍ സ്വദേശി മുണ്ടന്‍കുഴിയില്‍ ഷിബിന്‍ (24) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേളാരി വളപ്പില്‍ സ്വദേശി മുണ്ടന്‍കുഴിയില്‍ ഷിബിന്‍ (24) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ഷിബിന്‍ പിണങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പറയുന്നത്.
വള്ളിക്കുന്ന് അരിയല്ലൂരിലാണ് കഴിഞ്ഞദിവസം പെണ്‍കുട്ടി ട്രെയിന്‍തട്ടി മരിച്ചത്. മരിച്ച സുനുഷയുമായി ഷിബിന്‍ ഇഷ്ടത്തിലായിരുന്നു. മൊബൈല്‍ ഫോണില്‍ സുനുഷ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ഷിബിന്‍ പെണ്‍കുട്ടിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പറയപ്പെടുന്നു. പ്രണയദിനത്തിലും തര്‍ക്കം തുടര്‍ന്നതോടെ ഇരുവരും പിണങ്ങി.
പിണക്കം മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും പിണക്കം മാറ്റാന്‍ ഷിബിന്‍ തയ്യാറാകാതിരുന്നതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഷിബിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന് വടക്കുഭാഗത്താണ് അരിയല്ലൂര്‍ ദേവിവിലാസം സ്‌കൂളിന് സമീപം താമസിക്കുന്ന വളയനാട്ടുതറയില്‍ സുനുഷ എന്ന 17കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോളി ഫാമിലി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് സുനുഷ.
കാമുകിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവം; പ്രതിയുടെ പിതാവ് അറസ്റ്റില്‍
ഡൽഹിയിൽ യുവാവ് കാമുകിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവത്തിൽ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സഹിലിന്റെ പിതാവിനെ കൂടാതെ മൂന്ന് ബന്ധുക്കളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം നടത്താൻ ആസൂത്രണം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സാഹിത് തന്നെ കാമുകിയായ നിക്കി യാദവിനെ ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം കാമുകിയുടെ മൃതദേഹം ഒരു ഫ്രിഡ്ജിൽ ഒളിപ്പിക്കുകയായിരുന്നു. അതേദിവസം കാമുകൻ വിവാഹിതനായി. വെസ്റ്റ് ഡൽഹിയിലെ ദാബയിൽ നിന്നുമാണ് നിക്കിയുടെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട ഒന്നാം പ്രതി സാഹിലിനെ ഉൾപ്പടെ ആകെ 5 പേരെ ഇതിനോടകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...