മുംബൈ : സഹോദരി മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുയെന്ന സംശയത്തെ തുടർന്ന 12 വയസുകാരിയ സഹോദരൻ കൊലപ്പെടുത്തി. സംഭവത്തിൽ മഹരാഷ്ട്രയിലെ താനെ സ്വദേശിയായ 30കാരനായ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിന്റെ പിടിയിൽ. 12കാരിക്ക് ആദ്യമായി ആത്തവമുണ്ടായത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ടാണെന്ന് തെറ്റിധരിച്ചാണ് സഹാദരൻ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സഹോദരനും അയാളുടെ ഭാര്യക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നതെന്ന് ഉൽഹാസ്നഗർ പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകുട്ടി ആർത്തവം ഉണ്ടാകുകയും തുടർന്ന് ശരീരത്തിൽ നിന്നും രക്തം പുറത്തേക്ക് വരുകയും ചെയ്തു. രക്തിക്കറ വസ്ത്രത്തിൽ സഹോദരൻ കാണാൻ ഇടയായി. പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സഹോദരൻ സംശയിച്ചു. അതേസമയം ആർത്തവത്തെ കുറിച്ച് പെൺകുട്ടിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. രക്തം എങ്ങനെ വന്നുയെന്ന് സഹോദരൻ ചോദിച്ചപ്പോൾ കൃത്യമായ ഉത്തരം നൽകാൻ പെൺകുട്ടിക്ക് സാധിച്ചില്ല.


ALSO READ : ഏഴു വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം, വിവരം പുറത്ത് പറഞ്ഞയാളെ വെട്ടി പരിക്കേല്‍പ്പിച്ചു; 2 പേര്‍ അറസ്റ്റിൽ


തുടർന്ന് പ്രതി ഇരുമ്പ് ദണ്ഡ പഴുപ്പിച്ച് പെൺകുട്ടിയുടെ വായിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു. ഇതെ തുടർന്ന് സാരമായ പരിക്കാണ് പെൺക്കുട്ടിയെ പ്രതി ഏൽപ്പിച്ചത്. സംഭവം പുറത്ത് വന്നതോടെ പെൺക്കുട്ടിയെ ഉൽഹാസ്നഗർ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ 12 വയസുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല.


ഐപിസി 302 പ്രകാരം പെൺകുട്ടിയുടെ സഹോദരനെതിരെ കൊലപാതക കുറ്റം ചുമത്തി. പോസ്റ്റ് മോർട്ടത്തിനും മറ്റ് നടപടികൾക്കായി പെൺകുട്ടിയുടെ മൃതദേഹം വിട്ട് നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.