ഏഴു വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം, വിവരം പുറത്ത് പറഞ്ഞയാളെ വെട്ടി പരിക്കേല്‍പ്പിച്ചു; 2 പേര്‍ അറസ്റ്റിൽ

Crime News: കുട്ടിയോട് അതിക്രമം കാണിച്ച പ്രതിയായ അനീഷ് ഇക്കാര്യം പുറത്തു പറയരുതെന്ന് കുട്ടിയേയും പരിസരവാസികളായ ചിലരേയും ഭീഷണിപ്പെടുത്തിയിരുന്നു. 

Written by - Ajitha Kumari | Last Updated : May 8, 2023, 02:22 PM IST
  • ഏഴു വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം
  • കുട്ടിയോട് അതിക്രമം കാണിച്ച പ്രതിയായ അനീഷ് ഇക്കാര്യം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു
ഏഴു വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം, വിവരം പുറത്ത് പറഞ്ഞയാളെ വെട്ടി പരിക്കേല്‍പ്പിച്ചു; 2 പേര്‍ അറസ്റ്റിൽ

തൃശൂര്‍: ഏഴു വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിലെ പ്രതിയും പീഡനം പുറത്ത് പറഞ്ഞെന്നാരോപിച്ച് മറ്റൊരു യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ യുവാവും പോലീസ് പിടിയിൽ. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുന്നയൂര്‍ക്കുളം പാപ്പാളി കണ്ണോത്ത് വീട്ടില്‍ അനീഷിനേയും യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ ഷമീറിനെയുമാണ് വടക്കേക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് രംഗന്‍, എസ്.ഐ. സെസില്‍ ക്രിസ്റ്റ്യന്‍രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Add Zee News as a Preferred Source

Also Read: കുന്നംകുളത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; രണ്ട് പേർ പിടിയിൽ

കുട്ടിയോട് അതിക്രമം കാണിച്ച പ്രതിയായ അനീഷ് ഇക്കാര്യം പുറത്തു പറയരുതെന്ന് കുട്ടിയേയും പരിസരവാസികളായ ചിലരേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇത്  വകവക്കാതെ പീഡനകാര്യം പുറത്തു പറഞ്ഞെന്നാരോപിച്ചാണ് നാസര്‍ എന്നയാളെ അനീഷിന്റെ സുഹൃത്തായ ഷെമീര്‍ വെട്ടി പരുക്കേല്‍പ്പിച്ചത്. സംഭവ ശേഷം മുങ്ങിയ അനീഷും ഷെമീറും തിരൂരില്‍ ഉണ്ടെന്നറിഞ്ഞ പോലീസ് സംഘം എത്തിയപ്പോള്‍ ഇവര്‍ വെട്ടിച്ച് കടന്ന് കളയാന്‍ ശ്രമിക്കുകയായിരുന്നു.

Also Read: Tanur Boat Accident: താനൂര്‍ ബോട്ട് അപകടം: സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം

പിടിയിലാകുമെന്ന് മനസിലായതോടെ പോലീസിനെ ആക്രമിക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അതി സാഹസികമായാണ് ഇരുവരേയും പിടികൂടിയത്. നേരത്തെ പ്രതികള്‍ മുങ്ങിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ നിര്‍ദേശാനുസരണം ഗുരുവായൂര്‍ അസി. പോലീസ് കമ്മിഷണര്‍ കെ ജി സുരേഷ്, എസ് ഐ സെസില്‍ ക്രിസ്റ്റ്യന്‍ രാജ്, എസ് എച്ച് ഒ. അമൃത് രംഗന്‍, സിപിഒമാരായ കെ. രതീഷ്, പി കെ ഹമദ്, കെ എ വിനോദ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News