ചെന്നൈ: തന്നെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.  ശനിയാഴ്ച തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം നടന്നത്.  ആക്രമണത്തിന് ഇരയായത് ഈറോഡ് വർണാപുരം സ്വദേശിയായ കാർത്തിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർഥികൾ തിരുവനന്തപുരത്ത് പോലീസ് പിടിയിൽ


സംഭവത്തിൽ അറസ്റ്റിലായ കാമുകി മീനാദേവി ഇയാളുടെ ബന്ധുവാണ്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാർത്തി മീനാദേവിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പോലീസ് പറഞ്ഞു. എന്നാൽ മറ്റൊരു പെൺകുട്ടിയെ കാർത്തി വിവാഹം ചെയ്യാൻ പോകുകയാണെന്ന കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കാകുകയുണ്ടായി.  ശേഷം ശനിയാഴ്ച കാർത്തി മീനാദേവിയെ കാണാൻ എത്തുകയും അവിടെവച്ചു ഇരുവരും വാഗ്വാദത്തിൽ ഏർപ്പെടുകയും തുടർന്ന് മീനാദേവി തിളച്ച എണ്ണ കാർത്തിയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. 


Also Read: Oscars 2023 Live : ഓസ്കാർ പുരസ്കാരദാന ചടങ്ങ് തത്സമയം; മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം നേടി 'ദ എലഫന്റ് വിസ്‌പേഴ്‌സ് ' 


എണ്ണ പുറത്തേക്ക് ഒഴിച്ചതിനെ തുടർന്ന് കയ്യും മുഖവും പൊള്ളിയ കാർത്തി നിലത്തേക്കു വീഴുകയായിരുന്നു. തുടർന്ന് ഇയാളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് മീനാദേവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 


മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്


മൊബൈൽ ടവറിന് മുകളിൽ കയറി നിന്ന് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി.  കോട്ടയത്ത് മാന്നാനത്താണ് ടവറിന് മുകളിലാണ് യുവാവ് നിലയുറപ്പിച്ചത്. യുവാവിനെ നാട്ടുകാരും പോലീസുകാരും ഫയർ ഫോഴ്സും ചേർന്ന് അനുനയിപ്പിച്ചാണ് താഴയിറക്കിയത്. മൊബൈൽ ടവറിന് മുകളിൽ കയറിയ ശേഷം ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇടുക്കി സ്വദേശിയായ ഷിബുവാണ് മാന്നാനം വേലംകുളത്തിനു സമീപമുള്ള  സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിന്  മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 


മൂന്ന് മണിക്കൂർ നാട്ടുകാരെയും,  പോലീസിനെയും, ഫയർ ഫോഴ്സിനെയും മുൾമുനയിൽ നിർത്തിയ ശേഷമാണ് യുവാവിനെ താഴെയിറക്കാൻ സാധിച്ചത്. ഇയാൾ ലഹരിയ്ക്ക് അടിമപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. എവിടെ നിന്നാണ്  ഇയാൾ ഇവിടെ എത്തി എന്ന കാര്യങ്ങൾ ആർക്കും അറിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.