Kannur airport | കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് പിടികൂടി; പിടികൂടിയത് 51 ലക്ഷം രൂപയുടെ സ്വർണം
പിടികൂടിയ സ്വർണത്തിന് 51 ലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ (Kannur airport) അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 1040 ഗ്രാം സ്വർണമാണ് പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് 51 ലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ALSO READ: Gold smuggling | നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; അഞ്ച് കിലോ സ്വർണം പിടികൂടി, ആറ് പേർ കസ്റ്റഡിയിൽ
കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി അടുത്തകാലത്തായി സ്വർണ്ണക്കടത്ത് വ്യാപകമാണ്. ഈ സാഹചര്യത്തിൽ കസ്റ്റംസും ഡിആർഐയും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഈ മാസം ആദ്യം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഒന്നര കിലോയോളം സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. സംഭവത്തിൽ വിമാന ജീവനക്കാരെ ഉൾപ്പെടെ ഏഴ് പേരെ പിടികൂടിയിരുന്നു.
ALSO READ: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് എമർജൻസി ലൈറ്റിലും ടോർച്ചിലും ഒളിപ്പിച്ച്
മുംബൈ സ്വദേശിയും എയർ ഇന്ത്യയുടെ സീനിയർ ക്യാബിൻ ക്രൂവുമായ അമോദ് സാമന്തിൽ നിന്നാണ് 1.400 കിലോ സ്വർണ്ണം പിടിച്ചെടുത്തത് ഏകദേശം 70 ലക്ഷം രൂപയോളം വിലവരും. ഞായറാഴ്ച രാവിലെ ലണ്ടനിൽ നിന്നും കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ക്യാബിൻ ക്രൂവിന്റെ ഭാഗമായി അമോദും ഉണ്ടായിരുന്നത്.
ഈ സംഭവത്തിന് തൊട്ടുമുൻപ്, നെടുമ്പാശേരിയിൽ നിന്ന് രണ്ടരക്കോടി രൂപ വിലവരുന്ന സ്വർണം പിടികൂടിയിരുന്നു. ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരുമാണ് ഈ കേസിൽ പിടിയിലായത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ALSO READ: Gold smuggling case: കോൺസുൽ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്
നെടുമ്പാശേരി വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തും വലിയ തോതിൽ നടക്കുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അഞ്ചരക്കോടി രൂപ വില മതിക്കുന്ന കൊക്കെയ്ൻ പിടികൂടിയിരുന്നു.
ഐവറികോസ്റ്റിൽ നിന്നെത്തിയ യുവതിയിൽ നിന്നാണ് 534 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ലാഗോസിൽ നിന്ന് ദോഹ വഴിയാണ് ഇവർ കൊച്ചിയിൽ എത്തിയത്. കൊക്കെയ്ൻ കൈപ്പറ്റാനെത്തിയ നൈജീരിയൻ വനിതയും പിടിയിലായി. മുംബൈയിൽ നിന്നാണ് നൈജീരിയൻ വനിത കൊക്കെയ്ൻ കൈപ്പറ്റാനെത്തിയത്. വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്തിനെതിരെ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...