നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് എമർജൻസി ലൈറ്റിലും ടോർച്ചിലും ഒളിപ്പിച്ച്

ഇവർ എമർജൻസി ലാമ്പ്, ടോർച്ച് എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.  അറസ്റ്റു ചെയ്ത റഷീദ്, മുസ്തഫ, അബ്ദുൾ റഹ്മാൻ എന്നിവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.  

Written by - Zee Hindustan Malayalam Desk | Last Updated : Jun 24, 2021, 06:19 PM IST
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട.
  • പിടികൂടിയത് മൂന്നരക്കിലോ സ്വർണമാണ്.
  • മലപ്പുറം സ്വദേശികളായ മൂന്ന് പേരെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് എമർജൻസി ലൈറ്റിലും ടോർച്ചിലും ഒളിപ്പിച്ച്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഇത്തവണ പിടികൂടിയത് മൂന്നരക്കിലോ സ്വർണമാണ്.  സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മൂന്ന് പേരെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

ഇവർ എമർജൻസി ലാമ്പ്, ടോർച്ച് എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ (Gold Smuggling) ശ്രമിച്ചത്.  അറസ്റ്റു ചെയ്ത റഷീദ്, മുസ്തഫ, അബ്ദുൾ റഹ്മാൻ എന്നിവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Also Read: Gold smuggling case: കോൺസുൽ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്

കഴിഞ്ഞ തിങ്കളാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ (Nedumbassery Airport) നിന്നും കോടികൾ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. എ കേസിലും മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലായത്. സ്വർണക്കടത്തിന്റെ പേരിൽ കോളിളക്കം ഉണ്ടാക്കിയ സംസ്ഥാനത്ത് ഇപ്പോഴും അതിന് ഒരു കുറവും ഇല്ലായെന്നതാണ് മാത്രമല്ല ഇപ്പോൾ സ്വർണക്കടത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ് കേരളത്തിലെ വിമാനത്താവളങ്ങൾ എന്നതും ശ്രദ്ധേയം. 

കഴിഞ്ഞ ദിവസങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലും (Karipur Airport) ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിൽ എത്തിച്ച സ്വർണം കടത്താൻ ചെർപ്പുളശ്ശേരിയിൽ നിന്നും എത്തിയ സംഘം വാഹനാപകടത്തിൽപ്പെടുകയും അഞ്ച് പേർ മരിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News