കൊണ്ടോട്ടി: തപാൽ ഓഫീസ് വഴി 6.3 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ പ്രതിയായ യുവാവിന്റെ വീട്ടിൽ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് സംഘം റെയ്ഡ് നടത്തി. ഐക്കരപ്പടിയിലെ വെളുത്തപറമ്പ് കോലോത്ത് മിത്തൽ കല്ലറ കാളാട്ടുമ്മൽ വീട്ടിൽ ശിഹാബുദ്ദീന്റെ വീട്ടിലാണ് ഇന്നലെ പരിശോധന നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ജയിലിൽ നിന്നും ഇറങ്ങിയ പ്രതി രണ്ടു യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു; രണ്ടു സ്ത്രീകൾക്കും പരിക്ക്


ഡിആർഐ സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ മുകൾ നിലയിലായിരുന്ന പ്രതി ശിഹാബുദ്ദീൻ ചാടിയോടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.  ഓടുന്ന സമയത്ത് ഇയാളുടെ കൈയിൽ ഒരു ഡോർക്ലോസർ ഉണ്ടായിരുന്നെന്നും പിടികൂടുന്ന സമയത്ത് അതു കണ്ടില്ലെന്നും ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഓട്ടത്തിനിടയിൽ ശിഹാബുദ്ദീൻ അത് അടുത്ത വീട്ടിലെ കിണറ്റിൽ വലിച്ചെറിഞ്ഞെന്ന സംശയത്തിൽ കിണറിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചും അന്വേഷണ സംഘം പരിശോധിച്ചു. ഏപ്രിലിൽ കടത്തിയ സ്വർണത്തിന്റെ ഭാഗമാകും ഇയാൾ ഓടുമ്പോൾ കൊണ്ടുപോയതെന്നു കരുതുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.


Also Read: ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!


ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് തപാൽ ഓഫീസ് വഴിയുള്ള സ്വർണക്കടത്ത് പിടിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലെ വിദേശ തപാൽ ഓഫീസ് വഴി കോഴിക്കോട് കാരന്തൂർ, മൂന്നിയൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിലാസങ്ങളിലേക്ക് അയച്ച ഇസ്തിരിപ്പെട്ടി, ഡോർക്ലോസർ എന്നിവയുടെ ഉള്ളിൽവെച്ചു കടത്താൻ ശ്രമിച്ച 6.3 കിലോ സ്വർണമാണ് ഡിആർഐ സംഘം പിടികൂടിയത്.  സംഭവത്തിൽ രണ്ടാംപ്രതിയായ ശിഹാബുദ്ദീൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായിരുന്നു. നിലവിൽ പ്രതികൾ ജാമ്യത്തിലാണ്. ശിഹാബുദ്ദീനെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഡിആർഐ ഓഫീസിലേക്കു കൊണ്ടുപോയിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് കോഴിക്കോട്ടു നിന്നുള്ള ഡിആർഐ ഉദ്യോഗസ്ഥർ എത്തിയത്. പരിശോധനയിൽ സ്വർണം കടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കോഫിമേക്കറും സംഘം കസ്റ്റഡിയിലെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.