കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ടര കിലോ സ്വർണം കസ്റ്റംസ് പിടികൂടി.അഞ്ച് യാത്രക്കാരെയാണ് ഇന്ന് മാത്രം പിടികൂടിയത്. ഏകദേശം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചതിൽ ഉൾപ്പെടുന്നു. പിടികൂടിയത്. അഞ്ച് വ്യത്യസ്ത കേസുകൾ സംഭവത്തിൽ കസ്റ്റംസ് ഏടുത്തിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശമുള്ളതിനാൽ എല്ലാ എയർ പോർട്ടുകളിലും കർശന പരിശോധനയാണ് കസ്റ്റംസിന്റെ നേതൃത്വത്തിൽ നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 


Delhi Airport ൽ 6 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി


 


കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കരിപ്പൂർ(karipoor) എയർ ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ കർശനമായ പരിശോധനയാണ് എയർപോർട്ടിൽ നടത്തുന്നത്. നിലവിൽ 2,429 ഗ്രാം സ്വർണമാണ് പിടികൂടിയത്.മലപ്പുറം സ്വദേശികളായ മൂന്നു പേരിൽ നിന്നും കാസർകോട് മണ്ണാർക്കാട് നിന്നുള്ള രണ്ടു പേരിൽ നിന്നുമായാണ് സ്വർണം പിടികൂടിയത്. ട്രോളി ബാഗിൻ്റെ സ്ക്രൂവിലും ശരീരത്തിലും എമർജൻസി ലാമ്പിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി 22 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് എയർ ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.


ALSO READ: UPയിൽ അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി


.