Uttar Pradesh: അമ്പത് വയസ്സുകാരിയായ വിധവയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയാതായി അയൽവാസിക്കെതിരെ പരാതി. ഉത്തർപ്രദേശിലെ കോട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ പരാതി നൽകിയത്. പ്രതി ഒളിവിൽ കഴിയുകയാണ് ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ALSO READ: Muthoot Financeൽ വൻ കവർച്ച: നഷ്ടമായത് 7 കോടിയുടെ സ്വർണം
2020 ഡിസംബർ 7-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റാരോപിതനും പരാതിക്കാരിയുടെ അയൽവാസിയുമായ അഖിലേഷ് അഹിർവാർ രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് കോട്വാലി police station ഹൗസ് ഓഫീസർ ശശി കുമാർ പാണ്ഡെ പറഞ്ഞു.
ALSO READ: Kadakkavoor POCSO Case: High Court കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നൽകി
പരാതികാരി ഗർഭിണിയാണെന്നും സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തിയിരുന്നതായും പരാതിയിലുണ്ടെന്ന് SHO കൂട്ടിച്ചേർത്തു. ഇന്ന് യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാൻ ഉർജ്ജിതമായ അന്വേഷണങ്ങൾ നടക്കുകയാണെന്നും Police ഉദ്യോഗസ്ഥൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...