പാലക്കാട്: ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ പിടിയിൽ.  സമഭാവം നടന്നത് പാലക്കാട് ആനക്കരയിലാണ്. യുവതിയുടെ പരാതിയെ തുടർന്ന് ഓട്ടോ ഡ്രൈവറായ കുമ്പിടി സ്വദേശി കളപ്പറമ്പിൽ പ്രേമദാസിനെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.  ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ നേപ്പാൾ സ്വദേശിനിക്ക് നേരെയാണ് ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Akash Thillankeri: ജയിലിലും ആകാശ് തില്ലങ്കേരിയുടെ അതിക്രമം, അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദ്ദിച്ചു; കേസ്


ജോലിയാവശ്യത്തിനായി കുറ്റിപ്പുറത്തേക്ക് പോയ നേപ്പാൾ സ്വദേശികളായ യുവതികളാണ് ആനക്കരയിൽ നിന്നും ഗുഡ്സ് ഓട്ടോയിൽ ലിഫ്റ്റ് ചോദിച്ച് കയറിയത്.  ഓട്ടോ ഡ്രൈവർ യാത്രക്കിടെ സ്ത്രീകളിലൊരാളെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.  സംഭവത്തെ തുടർന്ന് സ്ത്രീകൾ നിലവിളിച്ചതോടെ ആളുകൾ ഓട്ടോ തടയുകയും വാക്കേറ്റത്തിനിടയിൽ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ തൃത്താല പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റു ചെയ്തു.


കാലടിയിൽ ഇതരസംസ്ഥന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ മരിച്ചു


കാലടിയിൽ ഇതരസംസ്ഥന തൊഴിലാളികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. പശ്ചിമ ബംഗൾ സ്വദേശി കമൽ ആണ് മരിച്ചു. സംഭവത്തിൽ അസാം സ്വദേശി പ്രാഞ്ചിയെ കാലടി പോലീസ് കസ്റ്റഡയിൽ എടുത്തു. ഇന്നലെ ജൂൺ 26 വൈകിട്ട് ആറ് മണിയോടെ കാലടി ജംങ്ഷന് സമീപമാണ് കത്തികുത്ത് നടന്നത്.


Also Read: ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പോലീസുകാരൻ പിടിയിൽ


കുത്തേറ്റ കമൽ ഉടൻ ഓട്ടോറിക്ഷയിൽ കറയി സമീപത്തെ മറ്റൂർ സർക്കാർ ആശുപത്രിയിലേക്ക് ചികിത്സ തേടി പോയെങ്കിലും ഞായറാഴ്ച്ചയായതിനാൽ ആശുപത്രി അവധിയായിരുന്നു. ഉടൻ കമൽ ഓടി അശുപത്രിയിൽ നിന്നും പുറത്തിറങ്ങി. തുടർന്ന് റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ശേഷം റോഡിലൂടെ വന്ന കാറിന് മുൻപിലാണ് കമൽ വീണു.  നാട്ടുകാരും കാർ ഡ്രൈവറും വാഹനാപകടമാണെന്നാണ് കരുതിയത്. ഉടൻ മറ്റൊരു വാഹനത്തിൽ കയറ്റി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.