Akash Thillankeri: ജയിലിലും ആകാശ് തില്ലങ്കേരിയുടെ അതിക്രമം, അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദ്ദിച്ചു; കേസ്

Crime News: ആകാശ് കഴിയുന്ന സെല്ലിൽ ഇയാൾ കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിന്‍റെ വെെരാഗ്യമാണ് മർദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആകാശിനെ  അതീവ സുരക്ഷാ ജയിലിലേയ്ക്ക് മാറ്റി.

Written by - Zee Malayalam News Desk | Last Updated : Jun 26, 2023, 12:29 PM IST
  • ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്
  • വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് രാഹുലിനെ ആകാശ് തില്ലങ്കേരി മർദ്ദിച്ചെന്നാണ് കേസ്
  • കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ പ്രവേശിപ്പിച്ച ആകാശ് കഴിയുന്ന സെല്ലിൽ ഇയാൾ കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിന്‍റെ വെെരാഗ്യമാണ് മർദ്ദനത്തില്‍ കലാശിച്ചത്
  • പരിക്കേറ്റ രാഹുലിനെ ഇന്നലെ വൈകിട്ട് 4.30 ഓടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Akash Thillankeri: ജയിലിലും ആകാശ് തില്ലങ്കേരിയുടെ അതിക്രമം, അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദ്ദിച്ചു; കേസ്

തൃശൂർ: വിയ്യൂർ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദ്ദിച്ച് ആകാശ് തില്ലങ്കേരി. ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂർ പൊലീസാണ് കേസെടുത്തത്. ജയിലിൽ ആകാശ് കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് കൊല്ലം സ്വദേശിയായ അസിസ്റ്റന്റ് സൂപ്രണ്ട് രാഹുലിനെ മർദ്ദിച്ചതെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.

ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍  അസിസ്റ്റന്റ് സൂപ്രണ്ട് രാഹുലിനെ ആകാശ് തില്ലങ്കേരി മർദ്ദിച്ചെന്നാണ് കേസ്. കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ പ്രവേശിപ്പിച്ച ആകാശ് കഴിയുന്ന സെല്ലിൽ ഇയാൾ കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിന്‍റെ വെെരാഗ്യമാണ് മർദ്ദനത്തില്‍ കലാശിച്ചത്. പരിക്കേറ്റ രാഹുലിനെ ഇന്നലെ വൈകിട്ട് 4.30 ഓടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ALSO READ: Kalady Murder : കാലടിയിൽ ഇതരസംസ്ഥന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ മരിച്ചു

കഴുത്തിനും നെഞ്ചിനും പരിക്കേറ്റ രാഹുല്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സ തേടി.  പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം  വീട്ടിലേയ്ക്ക് മടങ്ങി. ക്വട്ടേഷനും സ്വർണ്ണക്കടത്തും ഉൾപ്പെടെയുള്ള കേസുകള്‍ കണക്കിലെടുത്ത് കാപ്പ ചുമത്തിയാണ് ആകാശിനെ വിയ്യൂർ ജയിലിൽ പ്രവേശിപ്പിച്ചത്.

ജയിലിൽ ആകാശിന് അനധികൃത പരിരക്ഷ ലഭിക്കുന്നുണ്ടെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റ വിവരം പുറത്ത് വരുന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആകാശിനെ  അതീവ സുരക്ഷാ ജയിലിലേയ്ക്ക് മാറ്റി. അതേസമയം സംഭവത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥനെ മർദ്ദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News