Police Officer arrested: കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടത്തി; എസ്‌ഐ അറസ്റ്റില്‍
Police Officer arrested: കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്‌ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: എറണാകുളം ആലുവയില്‍ കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.കേസില്‍ പ്രതിയായ ഇയാളുടെ മകന്‍ നവീന്‍ വിദേശത്തേക്ക് കടന്നിരുന്നു. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്‌ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് പോലീസുകാരന്റെ മകനെ അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടത്താന്‍ നോക്കി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഗ്രേഡ് എസ്‌ഐ സാജനെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞയാഴ്ച്ചയാണ് 28 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പോലീസ് പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ ആലുവ സ്വദേശികള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് എസ്‌ഐയുടെ മകനാണെന്ന് മനസ്സിലായത്. അച്ഛനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് തന്ത്രത്തിലൂടെയാണ് മകന്‍ നവീനെ പൊലീസ് തിരികെ നാട്ടിലെത്തിച്ചത്. പ്രതിയെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. സാജന്‍ ഈ മാസം സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യേണ്ടതായിരുന്നു.
വിവാഹത്തിന് നിര്‍ബന്ധിച്ചു; പരോളില്‍ ഇറങ്ങിയ പ്രതി കാമുകിയെ കൊലപ്പെടുത്തി!
ന്യൂഡല്‍ഹി: വിവാഹത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ പരോളില്‍ ഇറങ്ങിയ പ്രതി കാമുകിയെ കൊലപ്പെടുത്തി. 26 കാരനായ വിനീത് പന്‍വാറിനെ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാഗ്പത് സ്വദേശിയാണ്. ഉത്തരാഖണ്ഡിലെ മിരാജ്പുര്‍ സ്വദേശിനിയായ രോഹിന നാസിനെയാണ് ഇയാള്‍ കൊലപ്പെപ്പെടുത്തിയത്. രോഹിന വിനീതിനെ വിവാഹത്തിനായി സമ്മര്‍ദം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കാമുകിയെ കൊലപ്പെടുത്തതിന് മുന്‍പ് വിനീത് തന്റെ സഹോദരന്‍ മോഹിത്ത്, സഹോദരി പാരുള്‍ എന്നിവരുമായി ഗൂഢാലോചന നടത്തിയിരുന്നു. ഫര്‍ഷ് ബസാറിലെ തെലിവാരയില്‍വച്ച് രോഹിനയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കരവല്‍ നഗറിലെ ശിവ് വിഹാറില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...