പത്തനംതിട്ട അടൂരിൽ 98 വയസുകാരിക്ക് ക്രൂര മർദനം; ചെറുമകൻ അറസ്റ്റിൽ
അടൂർ ഏനാത്ത് 98 വയസുകാരിയായ ശോശാമ്മയാണ് മർദനത്തിന് ഇരയായത്
പത്തനംതിട്ട: അടൂരിൽ വയോധികയെ മർദിച്ച സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ (Arrest). അടൂർ ഏനാത്ത് 98 വയസുകാരിയായ ശോശാമ്മയാണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യുവിനെ (31) പൊലീസ് (Police) അറസ്റ്റ് ചെയ്തു.
എബിൻ ശോശാമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ ബന്ധുക്കൾ പകർത്തി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. രണ്ട് ദിവസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലാണ് താൻ വയോധികയെ മർദിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ALSO READ: മാനസിക പ്രശ്നമുള്ളയാളെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യ അറസ്റ്റിൽ
കട്ടിലിൽ കിടന്ന വയോധികയെ ഇയാൾ വലിച്ച് താഴെയിടുകയും നിലത്ത് വീണ ഇവരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. ഇയാൾ സ്ഥിരം മദ്യപനാണെന്നും മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ബന്ധുക്കൾ മൊഴി നൽകിയിരുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. അടൂർ ഡിവൈഎസ്പിയിൽ നിന്ന് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA