പാലക്കാട്: മാനസിക പ്രശ്നമുള്ള ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. പാലക്കാട് (Palakkad) മലമൽക്കാവ് സിദ്ദിഖ് (58) ആണ് മരിച്ചത്.തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. വളരെ വേഗത്തിൽ സംസ്കാര ചടങ്ങുകൾ നടത്താനായി ബന്ധുക്കൾ തിടുക്കം കൂട്ടിയതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്.
ഉടൻ തൃത്താല പോലീസെത്തി (Kerala Police) കബറടക്കം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മൃതദേഹം പാലക്കാട് എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. ഇതിനു ശേഷമാണ് കഴുത്തിൽ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തിയത്.
ALSO READ: കനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസിനെ പത്തനംതിട്ടയിൽ എത്തിച്ചു
പോലീസിൻറെ നിഗമനത്തിൽ രാത്രി തന്നെ കഴുത്തിൽ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തി. തുടർന്ന് സിദ്ദീഖിന്റെ ഭാര്യ ഫാത്തിമ(45)യെ പോലീസ് ചോദ്യം ചെയ്തു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ഫാത്തിമ കുറ്റം സമ്മതിച്ചു. മനോദൗർബല്യമുള്ള ഭർത്താവുമൊത്തു തുടർജീവിതം സാധ്യമാകാത്തതാണ് കൊലപാതകത്തിന് കാരണം എന്നാണ് ഫാത്തിമ പൊലീസിനോട് പറഞ്ഞത്. ഫാത്തിമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ: Covid19: കോവിഡ് രോഗി ഭാര്യയെ ഡ്രൈവിങ്ങ് പഠിപ്പിക്കാൻ റോഡിൽ: കയ്യോടെ പിടികൂടി പോലീസ്
സിദ്ദീഖിനെ വീടിന്റെ മുൻവശത്തു കിടത്താൻ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയിൽ കയറി നിന്നപ്പോൾ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫാത്തിമയുടെ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്.... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...