Gujarat: ഇൻഷുറൻസ് തുക ലഭിക്കാൻ ഭാര്യയെ കൊലപ്പെടുത്തി അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ചാർട്ടേർഡ് അക്കൗണ്ടന്റിനെ പിടികൂടി. ഗുജറാത്തിലെ ബസ്‌കന്ദയിലാണ് സംഭവം. 60 ലക്ഷം വരുന്ന ഇൻഷുറൻസ് തുകയാണ് (Insurance) ഭാര്യയുടെ പേരിൽ ഉണ്ടായിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിയെന്ന് സംശയിക്കപ്പെടുന്ന ലളിത് മാലി (29) സുഹൃത്തിന്റെ സഹായത്തോടെ ഭാര്യ ദക്ഷയെ (27) വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ (Police)പറയുന്നത്. ദക്ഷ കൊല്ലപ്പെടുന്നതിന് 3 മാസം മുമ്പ് മാത്രമാണ് ദക്ഷയുടെ പേരിൽ ഇൻഷുറൻസ് എടുത്തത്. ഇരുവർക്കും 4 വയസ്സ് പ്രായമുള്ള ഒരു മകനും 18 മാസം പ്രായമുള്ള മകളുമുണ്ട്.


ദക്ഷയെ കൊലപ്പെടുത്തുന്നതിന് (Murder) ലളിത് തന്റെ സുഹൃത്തായ കിരിത് മാലിക്കും ഡ്രൈവറിനും 2 ലക്ഷം രൂപ നൽകിയിരുന്നു. ഇവരാണ് ദക്ഷയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയത്. പിന്നീട്  അതിനെ അപകടമരണമായി ചിത്രീകരിച്ചു. 


ALSO READ: Kannur Murder: ചക്ക വേവിക്കുന്നതിൽ തർക്കം, മരുമകൾ അമ്മായിയമ്മയെ കൊലപ്പെടുത്തി


ഡിസംബർ 26 2020നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് രാവിലെ ദക്ഷയും കൊണ്ട് ലളിത് ദീശയിലെ ഹനുമാൻ ക്ഷേത്രത്തിൽ (Temple) പോയിരുന്നു. വഴിയിൽ വണ്ടി നിർത്തിയ ശേഷം ദീക്ഷയുമായി അമ്പലത്തിലേക്ക് നടക്കുന്ന വഴിയിൽ ദീക്ഷയെ വണ്ടിയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 


ALSO READ: Palakkad Murder: ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു; മകനെ ബലി കൊടുക്കാൻ ദൈവവിളി ഉണ്ടായെന്ന് യുവതി


ആദ്യം അപകടമരണമായി (Accident) കേസ് ഫയൽ ചെയ്‌തെങ്കിലും ദീക്ഷയുടെ മാതാപിതാക്കളും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് കേസ് പുനരന്വേഷിക്കുകയായിരുന്നു. കേസിലെ 2 പ്രതികൾക്കായി ഉർജ്ജിതമായ അന്വേഷണം നടക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ.....


 

 

android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.