തൃശൂർ : തൃശൂരിൽ സ്കൂളിൽ വെടിയുതിർത്ത് പൂർവ്വ വിദ്യാർഥി.  തൃശൂർ വിവേകോദയം സ്കൂളിലാണ് മുൻ വിദ്യാർഥി തോക്കമായി എത്തി വെടിയുതിർത്തത്. രണ്ട് വർഷം മുമ്പ് ഈ സ്കുളിൽ പഠിച്ച മുളയം സ്വദേശി ജഗനാണ് എയർഗണുമായി എത്തി വെടിയുതിർത്ത് ഭീതി സൃഷ്ടിച്ചത്. ഇന്ന് നവംബർ 21 രാവിലെ 10.15 ഓടെയാണ് ജഗൻ സ്കൂളിന്റെ ഓഫീസിലേക്കെത്തിയത്. തുടർന്ന് തന്റെ തൊപ്പി പിടിച്ചുവെച്ച രണ്ട് അധ്യാപകരെ കാണണമെന്നും തൊപ്പി തിരികെ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ സ്കൂൾ കത്തിക്കുമെന്ന് പ്രതി ഭീഷിണിപ്പെടുത്തുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അധ്യാപകർ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജഗൻ തന്റെ ബാഗിൽ നിന്നും എയർഗൺ എടുത്ത ക്ലാസ് മുറിയിലേക്ക് പോയി. അവിടെ ഇരുന്ന കുട്ടികളെ തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തി. തുടർന്ന് എയർഗൺ ഉപയോഗിച്ച് നാല് തവണ വെടിയുതിർക്കുകയായിരുന്നു പ്രതി. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു പ്രതി. ഇയാളെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു.


ALSO READ : കൊല്ലത്ത് 14കാരന് നേരെ ലൈംഗികാതിക്രമം; അഞ്ച് പേർ അറസ്റ്റിൽ


സ്കൂളിലെ മുൻ വിദ്യാർത്ഥിയായ ജഗൻ ലഹരിക്ക് അടിമയാണെന്ന് അധ്യാപകർ. രണ്ട് വർഷം മുമ്പാണ് ഇയാൾ സ്കൂളിൽ പഠിച്ചിരുന്നത്. സ്കൂളിൽ ഒരു പ്രശ്നമുണ്ടായപ്പോൾ അധ്യാപകരെ അസഭ്യം പറഞ്ഞ് ജഗൻ അന്ന് സ്കൂൾ വിട്ടിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സ്കൂളിലേക്ക് തിരികെ വന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.