തിരുവനന്തപുരം: തിരുവനന്തപുരത്ത് ​ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി (Murder). നരുവാമൂട് സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ (Criminal case) പ്രതിയാണ് കാക്ക അനീഷ് എന്നറിയപ്പെടുന്ന അനീഷ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാപ്പ ചുമത്തപ്പെട്ട് ജയിലിൽ ആയിരുന്ന അനീഷ് വെള്ളിയാഴ്ചയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. നരുവാമൂട്ടിലെ ഹോളോബ്രിക്സ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. ​ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ (Police) പ്രാഥമിക നി​ഗമനം.


ALSO READ: Kothamangalam Manasa Murder Case: പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമിലൂടെ, കൊലയ്ക്ക് പ്രേരിപ്പിച്ചത് പ്രണയ നിഷേധം!


ഒരു കൊലപാതക കേസിലും നാല് വധശ്രമക്കേസുകളിലും കവർച്ചാ കേസുകളിലും പ്രതിയായിരുന്നു അനീഷ്. വിയ്യൂർ ജയിലിലാണ് ഇയാൾ തടവിൽ കഴിഞ്ഞത്. പുറത്തിറങ്ങിയ അന്ന് വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിലായിരുന്നു ഇയാൾ.


ഹോളോബ്രിക്സ് നിർമാണ ശാലയിൽ തങ്ങുകയായിരുന്ന അനീഷിനെ രാത്രിയിൽ ഒരു സംഘം ആളുകളെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നി​ഗമനം. കാട്ടാക്കട ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.