Gurmeet Ram Rahim Singh | മുൻ മാനേജറെ കുലപ്പെടുത്തിയതിന് ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീമിന് ജീവപരന്ത്യം
Gurmeet Ram Rahim Singh സ്ഥാപനമായ ദേരാ സച്ഛാ സൗദയുടെ മുൻ മാനേജറായിരുന്ന രഞ്ജിത് സിങിനെ 2002ൽ കൊലപ്പെടുത്തിയ കേസിലാണ് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചത്.
New Delhi : ദേരാ സച്ഛാ സൗദാ (Dera Sacha Sauda) തലവൻ ഗുർമീത് റാം റഹീമിന് (Gurmeet Ram Rahim Singh) ജീവപരന്ത്യം ശിക്ഷ വിധിച്ച് പഞ്ച്കുള CBI കോടതി. ഗുർമീത് റാം റഹീമിന്റെ സ്ഥാപനമായ ദേരാ സച്ഛാ സൗദയുടെ മുൻ മാനേജറായിരുന്ന രഞ്ജിത് സിങിനെ 2002ൽ കൊലപ്പെടുത്തിയ കേസിലാണ് (Ranjit Singh Murder Case) കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചത്.
റാം റഹീമിനെ കൂടാതെ കേസിൽ മറ്റ് നാല് പേർക്കും കോടതി ജീവപരന്ത്യം തടവ് ശിക്ഷയും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്ദില്‍ എന്നിവര്‍ക്കാണ് റാം റഹീമിനൊപ്പം ജീവപര്യന്തം ശിക്ഷ ലഭിച്ചത്. എന്നാൽ റാം റഹീമിന് 31 ലക്ഷം രൂപയാണ് കോടതി പ്രത്യേകം വിധിച്ചത്.
ALSO READ : 'SaintRamRahim_Initiative28': ട്വിറ്ററിലൂടെ ഗുര്‍മീതിന്‍റെ പുതിയ കള്ളക്കടത്ത്
പരമാവധി ശിക്ഷായ വധശിക്ഷ റാം റഹീമിന് നൽകണമെന്ന് സിബിഐ കോടതയിൽ വാധിച്ചു. എന്നാൽ റോഹ്താക്ക ജയിൽ കഴിയുന്ന റാം റഹീം വെറുതെ വിടണമെന്ന് കോടതിയോട് അപേക്ഷിക്കുകയും ചെയ്തു. ഒക്ടോബർ 8നായിരുന്നു സിബിഐ കോടതി റാം റഹീം കേസിൽ കുറ്റവാളിയാണെന്ന് വിധിക്കുന്നത്.
ALSO READ : പഞ്ച്കുലയില്‍ കലാപം സൃഷ്ടിക്കാന്‍ ഹണിപ്രീത് 1.25 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്
2002ൽ റാം റഹീമിന്റെ ദേരാ സച്ഛാ സൗദാ മാനേജറായി പ്രവർത്തിച്ചിരുന്ന രഞ്ജിത് സിങ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദേരായുടെ ഹെഡ്ക്വാർട്ടറിൽ വെച്ച് റാം റഹീം സ്ത്രീകളെ ചൂഷ്ണം ചെയ്യുന്നു എന്ന് പേരിൽ ഒരു കത്ത് പുറത്ത് വന്നിരുന്നു. ഇതിന് പിന്നിൽ രഞ്ജിത്താണ് കരുതിയാണ് കൊലപാതകം നടത്തിയത്.
ALSO READ : ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല, ഹണിപ്രീതിനെ നാര്‍കോ ടെസ്റ്റിന് വിധേയയാക്കാന്‍ ആലോചന
2017ൽ റാം റഹീമിനെ അറസ്റ്റ് ചെയ്യുന്നതിന് വേളയിൽ ഉടലെടുത്ത കലാപത്തിൽ 36 മരിച്ചിരുന്നു. അന്ന് പീഡന കേസിലാണ് റാം റഹീമിനെ അറസ്റ്റ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...