കഴിഞ്ഞ ദിവസങ്ങളില്‍ SaintRamRahim_Initiative28 എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്നത് 3,417 പോസ്റ്റുകളാണ്. ഇന്ന് നോക്കി നില്‍ക്കേ കൂടി വരികയാണ്. ഇപ്പോള്‍ നോക്കുമ്പോള്‍ 3417 മാറി 3511 ആയിരിക്കുന്നു! എന്തു മഹാത്ഭുതമാണ് ഇതിനു പിന്നില്‍ സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ ഇന്നത്തെ കാലത്ത് അത്ര ബുദ്ധിമുട്ടില്ല.
ഒരാഴ്ചയായി ട്വിറ്ററില്‍ വീണ്ടും ഗുര്‍മീത് തരംഗം തുടങ്ങിയിട്ട്. പണ്ട് ചെയ്തതും ഇപ്പോള്‍ ഗുര്‍മീതിന്‍റെ അനുയായികള്‍ ചെയ്തു കൊണ്ടിരിക്കുന്നതുമായ പലവിധ ജനസേവനപ്രവര്‍ത്തനങ്ങള്‍ തുരുതുരാ പ്രവഹിക്കുകയാണ് ട്വിറ്ററില്‍.
ദേര സച്ച സൗദയുടെ സന്നദ്ധ സേവന വിഭാഗമെന്ന് പരിചയപ്പെടുത്തുന്ന @MSGians7 എന്ന ഐഡിയില്‍ നിന്നാണ് കൂടുതലും ചിത്രങ്ങള്‍ വന്നിരിക്കുന്നത്. 'ബഹുമാനപ്പെട്ട സന്യാസി' ഗുര്‍മീത് റാം റഹീമിന്‍റെ അനുയായികള്‍ ആണ് തങ്ങള്‍ എന്ന് ഇവരുടെ വിവരണത്തില്‍ പറയുന്നു.
Patients getting treatment in highly modern technology equipped operation theatres, that too at free of cost. Thanks to @GurmeetRamRahim ji for bringing smile to their faces.#SaintRamRahim_Initiative28#JanKalyanParmarthiShivir pic.twitter.com/a8pSYnOhCp
— MSGians (@MSGians7) November 28, 2017
എത്ര വലിയ കുറ്റവാളിക്കും ദിവ്യനാവാനുള്ള മാര്‍ഗ്ഗമാണല്ലോ ആതുരസേവനം. അവന് ഭൂതമോ ഭാവിയോ ഉണ്ടായിരിക്കുന്നതല്ല. വര്‍ത്തമാനത്തിലുള്ള അവന്‍റെ മുഖമാവട്ടെ നിമിഷംപ്രതി മാറ്റം വരുത്താവുന്നതുമാണ്; കയ്യില്‍ ആവശ്യത്തിന് പണം ഉള്ളിടത്തോളം കാലം. കേരളത്തില്‍ ഒരാള്‍ക്ക് നല്ലതും ചീത്തയുമെന്ന് സമൂഹ സമ്മതിയുള്ള മുഖങ്ങള്‍ പരസ്പരം വച്ചു മാറാന്‍ കുറച്ചു കൂടി സമയമെടുത്തേക്കും. പക്ഷേ, അടിസ്ഥാന ജീവിത സാഹചര്യങ്ങളും സാക്ഷരതയും മൂല്യ സങ്കല്‍പ്പങ്ങളും മാനസികാവസ്ഥയുമെല്ലാം വ്യത്യസ്തമായ ഉത്തരേന്ത്യയില്‍ ഇതിന് അത്ര പാടില്ല എന്നതാണ് സത്യം.
Volunteers of @derasachasauda are known as #TrueBloodPump
.This organisation is the largest blood donor to the Indian Military including Army, Air Force and Navy.
All because of #SaintRamRahim_Initiative28 pic.twitter.com/WritCIWXLP— mandeep (@mandeepkalra131) November 28, 2017
കഴിഞ്ഞ ഏഴു ദിവസത്തെ ട്വിറ്റര്‍ അനലിറ്റിക്സ് നോക്കുമ്പോള്‍ വ്യക്തമാകുന്ന കുറേ കാര്യങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നല്ല ഈ പോസ്റ്റുകളില്‍ അധികവും വന്നിരിക്കുന്നത്. താഴെ പറയും പ്രകാരമാണ് പോസ്റ്റുകളുടെ ശതമാനക്കണക്ക്
യു.എസ്: 62.07
കാലിഫോര്‍ണിയ: 4.52
ഇന്ത്യ: 10.67
ഓസ്ട്രേലിയ: 2.57
പാകിസ്ഥാന്‍: 1.56
എന്നിങ്ങനെ പോകുന്നു രാജ്യക്രമത്തില്‍ പോസ്റ്റിന്‍റെ കണക്ക്. ഇന്ത്യയിലെ വിവാദസന്യാസിയുടെ പേരില്‍ യൂറോപ്യന്‍സിന് ഇത്രത്തോളം താല്‍പര്യം എവിടുന്നാണ് ഉണ്ടായത്?
ഇംഗ്ലീഷ് ഭാഷയില്‍ 85%, റഷ്യന്‍ ഭാഷയില്‍ 6%, ഹിന്ദി അടക്കമുള്ള മറ്റു ചില ഭാഷകളില്‍ 5% എന്നിങ്ങനെയാണ് പോസ്റ്റ് വന്നിരിക്കുന്നത്.
പോപ്പുലാരിറ്റി ട്രെന്‍ഡ് ആവട്ടെ ഈ ആഴ്ചയില്‍ കുത്തനെ മേലോട്ട് ഒറ്റ കയറ്റമാണ്!
പാവപ്പെട്ടവര്‍ക്ക് വേണ്ടി ഗുര്‍മീതിന്‍റെ അനുയായികള്‍ നടത്തുന്ന വൈദ്യ പരിശോധനയുടെ ചിത്രങ്ങളും വിവരങ്ങളുമാണ് ഇതിലൂടെ കൂടുതലും ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ #JanKalyanParmarthiShivir എന്ന ഹാഷ്ടാഗിലും ഇതേപോലെ പോസ്റ്റുകള്‍ വരുന്നുണ്ട്.
ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തി ആളുകളെ വശപ്പെടുത്താമെന്ന പൊതുധാരണ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുര്‍മീതും അങ്ങനെ കരുതിയതില്‍ തെറ്റ് പറയാനാവില്ല. അയാള്‍ക്കും ജീവിക്കണമല്ലോ.
(Hashtag Analysis: hashtagify)