ഇടുക്കി: അണക്കരയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അറസ്റ്റിലായ പ്രതി ജോമോളെ റിമാൻഡ് (Remand) ചെയ്തു. പീരുമേട് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെ (Accused) സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രി നെടുങ്കണ്ടം തൂക്കുപാലത്ത് നിന്ന് പിടിയിലായ ജോമോളെ പതിനൊന്ന് മണിയോടെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആക്രമണത്തിന് ഉപയോ​ഗിച്ച കത്തി വീടിന് സമീപത്തെ പറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു.


ALSO READ: അയൽവാസികൾ തമ്മിൽ തർക്കം: വീട്ടമ്മ യുവാവിന്റെ കൈവെട്ടിമാറ്റി


മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽവാസിയായ മനുവിനെ ജോമോൾ കൈയിൽ വെട്ടുകയായിരുന്നു. ഒറ്റവെട്ടിൽ മനുവിന്റെ കൈപ്പത്തി അറ്റുപോയി. ശസ്ത്രക്രിയയിൽ മനുവിന്റെ കൈപ്പത്തി തുന്നിച്ചേർത്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ (Treatment) തുടരുകയാണ് മനു.


പാമ്പാടുംപാറയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോമോളെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. സംഭവം നടന്നയുടൻ ജോമോൾ കുടുംബസമേതം ഒളിവിൽ പോകുകയായിരുന്നു. ഇവരുടെ ബന്ധുവീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. തുടർന്ന് ജോമോളുടെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്ന യുവാവുമായി ഇവരെ രക്ഷപ്പെടുത്താനെന്ന വ്യാജേന പൊലീസ് ബന്ധം സ്ഥാപിക്കുകയായിരുന്നു.


ALSO READ: പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ


തുടർന്ന് ഇവർ നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽ ഉണ്ടെന്ന് പൊലീസിന് (Police) വിവരം ലഭിച്ചു. എന്നാൽ വീട് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ജോമോളോട് നെടുങ്കണ്ടത്തെ ആശുപത്രിയിൽ അഡ്മിറ്റാകാൻ ഇവരുമായി ബന്ധമുള്ള ആളെക്കൊണ്ട് പൊലീസ് പറയിച്ചു. തുടർന്ന് ഇവർ ആശുപത്രിയിലേക്ക് പോകുംവഴിയാണ് പൊലീസ് പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.