Crime: ഭിന്നശേഷിക്കാരനെ കോടാലി കൊണ്ട് വെട്ടി; കണ്ണൂരിൽ അരുംകൊല
Handicapped man brutally murdered in Kannur: ദേവസ്യയുടെ സഹോദരിയുടെ മകൻ ഷൈമോൻ ദേവസ്യയെ കോടാലി കൊണ്ടു വെട്ടിയ ശേഷം കല്ല് കൊണ്ടു തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
കണ്ണൂർ: ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂർ ഉദയഗിരി തൊമരക്കാടാണ് അരും കൊല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്ക (76) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ ദേവസ്യയുടെ സഹോദരിയുടെ മകൻ ഷൈമോനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദേവസ്യയെ ഷൈമോൻ കോടാലി കൊണ്ടു വെട്ടിയ ശേഷം കല്ല് കൊണ്ടു തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്.
ALSO READ: കപ്പൽ ബോട്ടിലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായ ചത്തു
കൊച്ചി: മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയത്തെ തുടർന്ന് നഗരസഭ കോമ്പൗണ്ടിൽ നായയെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. നായക്ക് പേവിഷബാധയുണ്ടോ എന്നറിയാൻ തൃശൂർ വെറ്ററിനറി മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിൽ നായയുടെ ആക്രമണമുണ്ടായിരുന്നു. മിൻഹ ഫാത്തിമ(14), ഫയസ് (12) എന്നിവർക്കാണ് ആദ്യം നായയുടെ കടിയേറ്റത്. ഇതിനു ശേഷം രേവതി (22) എന്ന യുവതിയ്ക്കും നായയുടെ കടിയേറ്റു.
അതിഥി തൊഴിലാളി കൊൽക്കത്ത സ്വദേശി അബ്ദുൾ അലി (30), അഞ്ജന രാജേഷ് (23), ജയകുമാർ (60), നിഹ (12) എന്നിവർക്കും നായയുടെ കടിയേറ്റിരുന്നു. ഇതിന് പുറമെ ആടിനേയും പശുവിനേയും നായ ആക്രമിച്ചിരുന്നു. കടിയേറ്റവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.