അംബാല: ഹരിയാനയിൽ വ്യാപാരിയെ കണി കേസിൽ യുവതിയും ബന്ധുക്കളും അടക്കം മൂന്നുപേർ അറസ്റ്റിൽ.  അംബാല സ്വദേശിനിയായ പ്രിയയും ഇവരുടെ സഹോദരനും സഹോദരന്റെ ഭാര്യയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മൊബൈൽ ഷോപ്പിൽ നിന്ന് ആഢംബര ഫോണുകൾ മോഷ്ടിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ


പ്രതികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത് നരബലിയുടെ ഭാഗമായാണ് വ്യാപാരിയെ കൊലപ്പെടുത്തിയത് എന്നാണ്.  സംഭവം നടന്നത് ബുധനാഴ്ചയാണ്.  ബുധനാഴ്ച വൈകുന്നേരം അംബാലയിലെ വ്യാപാരിയായ 44 വയസുള്ള മഹേഷ് ഗുപതയെ കേസിലെ മുഖ്യപ്രതിയായ പ്രിയയുടെ വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതിയായ പ്രിയ ഇയാളുടെ സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്നു. 


Also Read: ശനിയുടെ നക്ഷത്രമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു ഒപ്പം വൻ നേട്ടങ്ങളും!


ബുധനാഴ്ച പ്രിയയുടെ വീട്ടിലെത്തിയ മഹാദേശിനെ പിന്നീസ് കൊല്ലപ്പെട്ട  നിലയിൽ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. മഹേഷിന്റെ സഹോദരൻ പറയുന്നത് കടയിൽ നിന്നുള്ള സാധനങ്ങൾ നൽകാനാണ് മഹേഷ് പ്രിയയുടെ വീട്ടിൽ പോയത് എന്നാണ്. ഏറെ നേരം കഴിഞ്ഞിട്ടും മഹേഷ് തിരികെ എത്തിയിരുന്നില്ല മാത്രമല്ല ഫോൺ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ആയിരുന്നു. അന്വേഷണത്തിൽ പ്രിയയുടെ വീട്ടിൽ നിന്നും മഹേഷിന്റെ സ്‌കൂട്ടർ കണ്ടെത്തുകയിരുന്നു. 


Also Read: ശനിയുടെ നക്ഷത്രമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു ഒപ്പം വൻ നേട്ടങ്ങളും!


 


തുടർന്ന് പലതവണ വീടിന്റെ വാതിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ബലമായി വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് ഗുപ്തയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വാതിൽ തുറന്നപ്പോൾ പ്രതികൾ മഹേഷിനെ വലിച്ചിഴയ്ക്കുന്നതാണ് കണ്ടത്. ആ സമയം മഹേഷിന്റെ കഴുത്തിൽ ഒരു തുണികെട്ടിയിരുന്നു. ഉടൻതന്നെ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചുവെന്ന് ഡോക്‌ടർമാർ പറയുകയായിരുന്നു.


ഇതിനെ തുടർന്ന് സംഭവത്തിൽ പ്രതികളായ മൂവരെയും ഇന്നലെയാണ് പോലീസ് അറസ്റ്റു ചെയ്തത്. നരബലിയുടെ ഭാഗമായാണ് മഹേഷിനെ കൊന്നതെന്നാണ് പ്രിയ പോലീസിന് മൊഴി നൽകിയത്. ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്രകാരമാണ് നരബലി നടത്തിയതെന്നും പ്രിയ മൊഴി നൽകിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.