Shani Nakshatra Parivartan: ശനിയുടെ നക്ഷത്രമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു ഒപ്പം വൻ നേട്ടങ്ങളും!

Shani Nakshatra Transit: ശനി ഏപ്രിൽ 6 ന് നക്ഷത്രമാറ്റം നടത്തിയിരിക്കുകയാണ്.  അതിലൂടെ ആർക്കൊക്കെ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകുമെന്ന് അറിയാം.

Shani In Purva Bhadrapada Nakshatra: ജ്യോതിഷ ശാസ്ത്രത്തിൽ നവഗ്രഹങ്ങളിൽ ഏറ്റവും മഹത്വപൂർവ്വമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് ശനി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ

1 /9

Shani Nakshatra Transit: ശനി ഏപ്രിൽ 6 ന് നക്ഷത്രമാറ്റം നടത്തിയിരിക്കുകയാണ്.  അതിലൂടെ ആർക്കൊക്കെ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകുമെന്ന് അറിയാം

2 /9

Shani In Purva Bhadrapada Nakshatra: ജ്യോതിഷ ശാസ്ത്രത്തിൽ നവഗ്രഹങ്ങളിൽ ഏറ്റവും മഹത്വപൂർവ്വമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് ശനി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ

3 /9

ശനി ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ്.  ഒപ്പം ജാതകർക്ക് അവരുടെ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഗ്രഹം കൂടിയാണ്.  ശനി ഒരു നിശ്ചിത സമയത്തിന് ശേഷമാണ് രാശിമാറ്റുന്നത്. രാശിമാറുന്നതിന് പുറമെ ശനി നക്ഷത്രവും മാറ്റാറുണ്ട്

4 /9

ശനി നിലവിൽ പൂരുരുട്ടാതി നക്ഷത്രത്തിലാണ്.  ഒക്ടോബർ 3 വരെ ഇവിടെ തുടരും.  ശനിയുടെ നക്ഷത്ര മാറ്റം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ രാശിമാറ്റം ഗുണങ്ങൾ നൽകുന്നതെന്ന് നോക്കാം...  

5 /9

ജ്യോതിഷമനുസരിച്ച് നക്ഷത്രങ്ങളിൽ 25 മത്തെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. ഈ നക്ഷത്രത്തിന്റെ അധിപൻ വ്യാഴമാണ്. ശനിയെ നീതിയുടെ ദേവനായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ശനിയുടെ രാശിമാറ്റമോ നക്ഷത്ര മാറ്റമോ എല്ലാ രാശിക്കാരെയും ബാധിക്കും

6 /9

ശനിയുടെ നക്ഷത്ര മാറ്റം ഇന്നുമുതൽ ചില രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും. ഇവരിൽ ശനിയുടെ അനുഗ്രഹമുണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...  

7 /9

മേടം (Aries): പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം മേട രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും. ഇവർക്ക് ഈ സമയം ഭർതൃ വീട്ടിൽ നിന്നും ചില സന്തോഷ വാർത്തകൾ ലഭിക്കാം. സമ്പത്ത് വർദ്ധിക്കാൻ സാധ്യത, ബിസിനസ് ചെയ്യുന്നവർക്ക് പൂർവ്വിക സ്വത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും, സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ആശ്വാസം ഉണ്ടാകും.

8 /9

കന്നി (Virgo):  ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, എല്ലാ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം, ഏത് ജോലിയിലും പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും,  ഈ മാസം അവസാനത്തോടെ പുതിയ ബിസിനസ് തുടങ്ങാൻ സാധ്യത, അതിൽ ഇരട്ടി ലാഭം ഉണ്ടാകാം. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.

9 /9

ധനു (Sagittarius):  ശനിയുടെ നക്ഷത്രമാറ്റം ധനു രാശിക്കാർക്കും വളരെയധികം ഗുണം നൽകും. കച്ചവടം ചെയ്യുന്നവർക്ക് ലാഭം ഉണ്ടാകും, എല്ലാ ജോലികളിലും വിജയമുണ്ടാകും,  കർമ്മരംഗത്ത് പുരോഗതി ഒപ്പം ശനിയുടെ അനുഗ്രഹവും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola