ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിദ്വേഷ മുദ്രാാക്യം വിളിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി അൻസാർ ആണ് പോലീസിന്റെ പിടിയിലായത്. കുട്ടിയെ റാലിക്ക് കൊണ്ടുവന്നത് ഇയാളാണെന്നാണ് സൂചന. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മതസ്പർദ വളർത്തുന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാവ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഒരാളുടെ തോളിലിരിക്കുന്ന കുട്ടിയാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. വിവിധ മതവിഭാ​ഗങ്ങൾക്കെതിരെ ഭീഷണി മുഴക്കുന്ന രീതിയിലായിരുന്നു മുദ്രാവാക്യം. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു. തുടർന്ന് ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വന്നത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.


ALSO READ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ വ്യാപക പ്രതിഷേധം


എന്നാൽ, കുട്ടി സംഘാടകർ നൽകിയ മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. ഇതേ കുറിച്ച് പരിശോധിക്കുമെന്നും പ്രകോപനപരമായ ശൈലിയല്ല തങ്ങളുടേതെന്നുമാണ് പോപ്പുലർ ഫ്രണ്ട് വിശദീകരിക്കുന്നത്. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.