കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഡയറക്ടർ കെഡി പ്രതാപനെ കസ്റ്റഡിയിലെടുത്ത് ഇഡി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരി​ഗണിക്കുന്ന കോടതിയാണ് കെഡി പ്രതാപനെ ഒരു ദിവസത്തേക്ക് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ ഇന്നും നാളെയും കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിങ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരെയും പ്രതാപന്റെ ഭാര്യ ശ്രീനയെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതാപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. നിലവിൽ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിലാണ് ഇയാൾ.


ALSO READ: സിദ്ധാർഥന്റെ മരണം; വെറ്റിനറി സർവകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷൻ


നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്നും ഇത് കണ്ടെത്താൻ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം. ഹൈറിച്ച് ​ഗ്രൂപ്പിന്റെ 245 കോടി രൂപയുടെ സ്വത്ത് വകകൾ ഇ‍ഡി മരവിപ്പിച്ചിരുന്നു.


മൾട്ടി ചെയിൻ മാർക്കറ്റിങ്, ഓൺലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഹൈറിച്ച് മണിചെയിൻ ഇടപാടിലൂടെ വന്ന പണം കള്ളപ്പണ ഇടപാടുകൾക്കുൾപ്പെടെ ഉപയോ​ഗിച്ചെന്നും ഇഡി കണ്ടെത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.