കലക്ടറടക്കം ഉന്നത ഉദ്യോഗസ്ഥരുമായി വരെ കൂടിക്കാഴ്ച; രാജ്യസഭ എംപിയായി ആൾമാറാട്ടം നടത്തി ഒടുവിൽ അറസ്റ്റിൽ
വ്യാജ വിസിറ്റിംഗ് കാർഡ് ഉണ്ടാക്കി അത് ഉപയോഗിച്ചാണ് ജില്ലാ ഉദ്യോഗസ്ഥരെ സ്വയം പരിചയപ്പെടുത്തുന്നത്.
ജയ്പൂർ: രാജ്യസഭാ എംപിയുടെ പേരിൽ ആൾമാറാട്ടം നടത്തിയ ആൾ രാജസ്ഥാനിൽ അറസ്റ്റിൽ. ഹിമാചൽ സ്വദേശി പുരൺ സിംഗ് ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. രാജ്യസഭാ എംപി നരീന്ദർ ഗില്ലിന്റെ പേരിലാണ് പ്രതി ആൾമാറാട്ടം നടത്തിയിരുന്നത്.
പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് നരീന്ദർ ഗിൽ. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ ഭൂമിയുമായി ബന്ധപ്പെട്ട ജോലിയെക്കുറിച്ച് സർക്കാർ ഓഫീസുകളിൽ എത്തി അന്വേഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനായി വ്യാജ വിസിറ്റിംഗ് കാർഡ് ഉണ്ടാക്കി അത് ഉപയോഗിച്ചാണ് ജില്ലാ ഉദ്യോഗസ്ഥരെ സ്വയം പരിചയപ്പെടുത്തുന്നത്. ശേഷം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
Also Read: Murder | കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം
ഒരു ബന്ധുവിനൊപ്പമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇരുവരും ബുണ്ടി സർക്യൂട്ട് ഹൗസിൽ കുറച്ചുനേരം താമസിച്ചുവെന്നും ആൾമാറാട്ടം നടത്തി ബുണ്ടി ജില്ലാ കലക്ടറുമായും ഡിവിഷണൽ കമ്മീഷണറുമായും കൂടിക്കാഴ്ച നടത്തിയിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു. ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഹിന്ദോളിയിലെ തഹസിൽദാറിനെ വിളിക്കാൻ കലക്ടറുടെ പേഴ്‌സണൽ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടതായിയും പോലീസ് പറഞ്ഞു.
Also Read: Diego Maradona | ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് അസമില്‍ നിന്ന് കണ്ടെത്തി
പ്രതികളുടെ പ്രവർത്തികളിൽ സംശയമുണ്ടെന്ന് ലഭിച്ച വിവരത്തെ തുടർന്ന് ഇരുവരെയും നിരീക്ഷിക്കാനും അവരെ കുറിച്ച് അന്വേഷിക്കാനും ഒരു പോലീസ് സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് സൂപ്രണ്ട് ജയ് യാദവ് പിടിഐയോട് പറഞ്ഞു. ബുണ്ടി കലക്ടറുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ പരാതിയിൽ സിങ്ങിനും ഛബ്രയ്‌ക്കുമെതിരെ പോലീസ് 170, 171, 419, 120 (ബി) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...