Diego Maradona | ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് അസമില്‍ നിന്ന് കണ്ടെത്തി

ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ദുബായ് പൊലീസുമായി ചേര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് വാസിദിനെ അസം പൊലീസ് പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 03:35 PM IST
  • ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ദുബായില്‍ വച്ച് മോഷണം പോയ ആഡംബര വാച്ച് അസമിലെ ശിവസാഗര്‍ ജില്ലയില്‍ നിന്ന് കണ്ടെത്തി.
  • സംഭവുമായി ബന്ധപ്പെട്ട് വാസിദ് ഹുസൈന്‍ എന്നയാളെ അസം പൊലീസ് അറസ്റ്റ് ചെയ്‌തു.
  • ദുബായില്‍ മറഡോണയുടെ വസ്തുവകകളും മറ്റും സൂക്ഷിച്ചിരുന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.
Diego Maradona | ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് അസമില്‍ നിന്ന് കണ്ടെത്തി

ഗുവാഹത്തി: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ (Diego Maradona) ദുബായില്‍ (Dubai) വച്ച് മോഷണം പോയ ആഡംബര വാച്ച് (Expensive watch) അസമിലെ (Assam) ശിവസാഗര്‍ ജില്ലയില്‍ നിന്ന് കണ്ടെത്തി. വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്ന ശിവസാഗര്‍ സ്വദേശി വാസിദ് ഹുസൈനെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ആഡംബര വാച്ചായ ഹുബ്ലോ (Hublot) ആണ് ഇയാളില്‍ നിന്ന് കണ്ടെ‌ടുത്തത്. 

ദുബായ് പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ  ‌അറിയിച്ചു. മറഡോണയുടെ ഒപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഉപയോഗിച്ചിരുന്ന ഹുബ്ലോ കമ്പനിയുടെ ലിമിറ്റഡ് എഡിഷന്‍ വാച്ചാണ് വാസിദ് ഹുസൈന്‍ മോഷ്ടിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്‌ച പുലര്‍ച്ചെ നാല് മണിക്ക് ശിവസാഗറിലെ വീട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.

Also Read: Maradona accused of rape | 16ാം വയസ്സിൽ മറഡോണ ബലാത്സംഗം ചെയ്തു; ഗുരുതര ആരോപണങ്ങളുമായി ക്യൂബൻ വനിത

ദുബായില്‍ മറഡോണയുടെ വസ്തുവകകളും മറ്റും സൂക്ഷിച്ചിരുന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇയാൾ. ഇവിടെനിന്നാണ് വിലകൂടിയ ഹുബ്ലോ വാച്ച് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ വാച്ചുമായി നാട്ടിലേക്ക് വരികയും ചെയ്തു. ഏകദേശം 20 ലക്ഷം രൂപ വില വരുന്ന വാച്ചാണിത്​.

Also Read: Diego Maradona | നേപ്പിൾസ് ന​ഗരത്തിന്റെ നിശബ്ദതയ്ക്ക് ഒരാണ്ട്! ഫുട്ബോൾ ദൈവം ജീവിതത്തിന്റെ ബൂട്ട് അഴിച്ചത് ഇനിയും വിശ്വസിക്കാനാകാതെ ലോകം

ദുബായ് പൊലീസിൽ (Dubai Police) നിന്ന്​ ​കേന്ദ്ര ഏജൻസിക്ക്​ ലഭിച്ച വിവരത്തിന്‍റെ അടിസ്​ഥാനത്തിലായിരുന്നു പൊലീസിന്‍റ തെരച്ചിൽ. തുടര്‍ന്ന് അസം പൊലീസിന് (Assam Police) വിവരം കൈമാറുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ വാസിദിന്റെ ശിവസാഗറിലെ ഭാര്യവീട്ടിലെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് വിലകൂടിയ വാച്ച് (Watch) കണ്ടെടുത്തായും അന്വേഷണം തുടരുകയാണെന്നും ശിവസാഗര്‍ പൊലീസ് സൂപ്രണ്ട് രാകേഷ് ചൗഹന്‍ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News