Crime News: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ!
Crime News: മരുന്നുകളെക്കുറിച്ച് അറിവില്ലായിരുന്ന നവാസിന് ഷോപ് തുടങ്ങാനുള്ള സഹായം ചെയ്തു നൽകിയ യുവതിയെ 2021 മാർച്ചിൽ തന്റെ ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞു വിളിച്ചു വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.
കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഹോമിയോ മരുന്നുകട ഉടമ അറസ്റ്റിൽ. അഞ്ച് ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ 1 എന്ന സ്ഥപാനം നടത്തുന്ന ഇടപ്പള്ളി നോർത്ത് കുന്നുംപുറത്ത് താമരശ്ശേരി വീട്ടിൽ ടി.എൻ.നവാസിനേയാണ് അറസ്റ്റു ചെയ്തത്. ആഗസ്റ്റ് 10 ന് യുവതി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. അറസ്റ്റു ചെയ്ത നവാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read: ഇരട്ടനരബലി നടന്ന വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് പരിശോധന നടത്തും
ആരോപണമുന്നയിച്ച യുവതി 2014 ൽ നഗരത്തിൽ ജോലി ചെയ്യുമ്പോഴാണ് നവാസിനെ പരിചയപ്പെടുന്നത്. നവാസ് ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ 1 എന്ന സ്ഥാപനം ആരംഭിച്ചത് 2021 ഫെബ്രുവരിയിലായിരുന്നു. ഹോമിയോ മരുന്നുകളെക്കുറിച്ച് അറിവില്ലായിരുന്ന നവാസിന് ഷോപ് തുടങ്ങാനുള്ള സഹായം ചെയ്തു നൽകിയത് ഈ യുവതിയാണ്. 2021 മാർച്ചിൽ ഇടപ്പള്ളി ടോളിലെ തന്റെ ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ യുവതിയെ നവാസ് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു പിന്നെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ജൂൺ വരെ പീഡനം തുടർന്നുവെന്നു പറയുന്ന യുവതി ഒടുവിൽ താൻ വഴങ്ങാതിരുന്നപ്പോൾ തന്നെ മർദിക്കുകയും ഭർത്താവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ചോദിക്കുകയുമായിരുന്നുവെന്നും ഇതോടെ അഞ്ച് ലക്ഷം രൂപ നൽകിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ
ഇതിനിടയിൽ നവാസിനു വേണ്ടി മധ്യസ്ഥ ചർച്ചയ്ക്കായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മുൻ ഭാരവാഹി ശ്രമിച്ചിരുന്നതായും യുവതി പറയുന്നുണ്ട്. ഭർത്താവ് വായ്പയെടുത്താണ് അഞ്ച് ലക്ഷം രൂപ നൽകിയത്. ബാക്കി പണം നൽകാതിരുന്നപ്പോൾ തന്റെ ബന്ധുക്കളെയും കൂട്ടുകാരെയും വിളിച്ചു തന്നെ അപകീർത്തിപ്പെടുത്തിയെന്നും തന്റെ സ്ഥാപനത്തിനെതിരെ ഉന്നതങ്ങളിൽ വ്യാജ പരാതി നൽകി ദ്രോഹിച്ചതായും പുറത്തിറങ്ങി നടക്കാൻ ഭയമാണെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമായി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് നവാസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...