കൊച്ചി: മൂവാറ്റുപുഴയിൽ കടയുടമയെ  ഹണി ട്രാപ്പി(Honey Trap)ൽ കുടുക്കി നഗ്ന ചിത്രങ്ങൾ പകർത്തിയ കേസിൽ  25കാരിയും  സുഹൃത്തുക്കളും  അറസ്റ്റിൽ. കടയുടമയെ ഹണി  ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ ഇഞ്ചത്തൊട്ടി  മുളയംകോട്ടിൽ ആര്യ (25) ആണ്  മുഖ്യപ്രതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്യ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ  ഉടമയെയാണ് ഇവർ കെണിയിൽ പെടുത്താൻ ശ്രമിച്ചത്. കേസിൽ ആര്യയുടെ നാല്  സുഹൃത്തുക്കളും പ്രതികളാണ്. കോതമംഗലത്തെ  ലോഡ്ജിലേക്ക് ഉടമയെ വശീകരിച്ച് എത്തിച്ച ആര്യ ഇവിടേക്ക് സുഹൃത്തുക്കളെയും വിളിച്ചു വരുത്തി.   


ALSO READ | പൊതിചോറിനുള്ളില്‍ 100 രൂപ, മേരിയുടെ നന്മയ്ക്ക് ആദരമായി ഫലകവും ഒരു ലക്ഷം രൂപയും


മുറിയ്ക്കുള്ളിൽ എത്തിയ ആര്യയുടെ  രണ്ട്  സുഹൃത്തുക്കൾ  ഉടമയെ അർദ്ധ നഗ്നനാക്കി ആര്യയുമായി ചേർത്ത് നിർത്തി ചിത്രങ്ങൾ പകർത്തി. ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം  രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. കയ്യിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ ഇയാൾ വന്ന കാറിൽ  തന്നെ പ്രതികൾ ഇയാനുമായി പോയി. ആര്യയെ ആദ്യം വീട്ടിലിറക്കിയ ശേഷം  യാത്രാമധ്യേ 3 പേര് കൂടി കാറിൽ കയറി. പിന്നീട്, യുവാവിന്റെ എടിഎം കാർഡ് തട്ടിയെടുത്ത സംഘം അക്കൗണ്ടിൽ  നിന്നും 35,000  രൂപയും പിൻവലിച്ചു.


തുടർന്ന്, കോട്ടപ്പടി  കോളേജിന് സമീപമെത്തിയപ്പോൾ മൂത്രമൊഴിക്കാനെന്ന  വ്യാജേന  കാറിൽ  നിന്നിറങ്ങിയ കടയുടമ നാട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പ്രതികളെ  പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.  പിടികൂടിയ  പ്രതികളെ കോടതിയിൽ എത്തിച്ച്  റിമാൻഡ് ചെയ്തു. ഇവരിൽ ഒരാൾക്ക് COVID 19  സ്ഥിരീകരിച്ചിട്ടുണ്ട്.