പത്തനംതിട്ട: വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന സംഭവത്തിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി നിത്യ ശശി (32 ), പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് അറസ്റ്റിലായത്. കേരള സർവ്വകലാശാലാ മുൻ ജീവനക്കാരനാണ് ഹണി ട്രാപ്പിൽ കുടുങ്ങിയത്. ഇയാളിൽ നിന്ന് 11 ലക്ഷത്തോളം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75കാരനെ പരിചയപ്പെട്ടത്. നിത്യ വീട് വാടകയ്ക്ക് എടുത്തതോടെ ഇരുവരും തമ്മിൽ സൗഹൃദമായി. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോ എടുത്തുവെന്നാണ് പോലീസ് പറയുന്നത്.


ALSO READ: Honey Trap: യുവാവിനെ ഹണി ട്രാപ്പിൽ വീഴ്ത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ


ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഇയാളിൽ നിന്ന് 11 ലക്ഷം രൂപ വരെ തട്ടിയെടുത്തു. തുടർന്ന് ഹണി ട്രാപ്പിന് ഇരയായ വയോധികൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസിന്റെ നിർദേശ പ്രകാരം ബാക്കി പണം തരാമെന്ന് പറഞ്ഞ് നിത്യയേയും കൂട്ടാളിയേയും 75കാരൻ പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ച് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.