ലഖ്നൗ: മഹാരാഷ്ട്രയിൽ അച്ഛനും അമ്മാവനും ചേർന്ന് 17കാരിയെ കെട്ടിത്തൂക്കി കൊന്നു. തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ചുകളഞ്ഞതായും റിപ്പോർട്ടുണ്ട്. ജൽനയിലെ പിർപിംപൽഗാവ് ഗ്രാമത്തിലാണ് സംഭവം. അകന്ന ബന്ധത്തിലുള്ള യുവാവുമായി ഒളിച്ചോടി വിവാഹം കഴിക്കാൻ ഒരുങ്ങിയ പെൺകുട്ടിയെ ബന്ധുക്കൾ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു. പെൺകുട്ടി വീട്ടിൽ വന്ന ശേഷം കല്യാണത്തിനുള്ള ഒരുക്കങ്ങളും വീട്ടുകാർ നടത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ പെൺകുട്ടിയെ മണ്ഡപത്തിൽ നിന്നും വലിച്ചിറക്കി അടുത്തുള്ള ഒരു മരത്തിൽ കെട്ടിതൂക്കി കൊല്ലുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ചുകളയുകയും ചെയ്തുവെന്നാണ് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ ക്രൂരകൃത്യം നടത്തുമ്പോൾ കുടുംബക്കാർ ആരും അതിൽ ഇടപെട്ടില്ലെന്നും റിപ്പോർട്ടുണ്ട്. സമൂഹത്തിൽ തങ്ങളുടെ അഭിമാനം രക്ഷിക്കാനാണ് വീട്ടുകാർ പെൺകുട്ടിയെ കൊന്നത്. 


Also Read: Crime News : കൊട്ടാരക്കരയിൽ യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ


 


​ഗ്രാമവാസികളിൽ ആരോ പോലീസിനെ വിവരം അറിയിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് പ്രതികളെ പിടികൂടി. ഇവരെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.