Bengaluru: വയോധികനെ ഇരുചക്രവാഹനത്തിൽ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് യുവാവ്. ഞെട്ടിപ്പിക്കുന്ന ഈ ക്രൂരസംഭവം അരങ്ങേറിയത്  ബാംഗളൂരു നഗരത്തിലാണ്‌.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബാംഗളൂരു നഗരത്തിലെ മഗഡി റോഡില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഈ സംഭവം നടന്നത്.  സ്കൂട്ടി യാത്രികന്‍  ഒരു SUVയില്‍ ഇടിച്ചു, SUV ഡ്രൈവര്‍ ആയിരുന്ന വയോധികന്‍ ഇത് ചോദ്യം ചെയ്തു, ചോദ്യം ചെയ്തപ്പോൾ ഇരുചക്രവാഹന യാത്രികൻ രക്ഷപ്പെടാൻ ശ്രമിച്ചു, യുവാവിനെ തടുക്കാന്‍ ശ്രമിച്ചുകൊണ്ട് എസ്‌യുവി ഡ്രൈവര്‍ സ്കൂട്ടിയില്‍ പിടിച്ചുവെങ്കിലും അത് വകവയ്ക്കാതെ വയോധികനെയും വാലിച്ചിഴച്ചുകൊണ്ട് യുവാവ് സ്കൂട്ടി ഓടിച്ചുകൊണ്ട് ഒരു കിലോമീറ്ററോളം മുന്നോട്ടു പോകുകയായിരുന്നു.


സംഭവം കണ്ട മറ്റ് വഴി യാത്രക്കാര്‍ സ്കൂട്ടി നിര്‍ത്തിക്കാന്‍ ശ്രമം നടത്തി എങ്കിലും കഴിഞ്ഞില്ല. എന്നാല്‍, ബൈക്ക് യാത്രക്കാരനും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് വഴി തടഞ്ഞ് സ്കൂട്ടി നിര്‍ത്തിയ്ക്കുകയായിരുന്നു. തുടര്‍ന്ന് വഴി യാത്രക്കാര്‍ ഇടപെട്ട് യുവാവിനെ പോലീസില്‍ ഏല്‍പ്പിക്കുകയും വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.        


ഞെട്ടിപ്പിക്കുന്ന ഈ  സംഭവത്തിന്‍റെ വീഡിയോ കാണാം 




സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ  വയോധികനെ ബൈക്ക് യാത്രികൻ സ്‌കൂട്ടറിൽ വലിച്ചിഴക്കുന്നതാണ് കാണുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് വയോധികന്‍ ഇപ്പോള്‍ സിറ്റി ആശുപത്രിയിൽ ചികിൽസയിലാണ്. പ്രതിയായ യുവാവിനെ പിഎസ് ഗോവിന്ദരാജ് നഗറിൽ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.