Horrific Video: കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീകൊളുത്തി യുവാവ്, ഭയാനകമായ വീഡിയോ വൈറല്‍
ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീ കൊളുത്തി യുവാവ്. സാമ്പത്തിക പ്രതിസന്ധിയിൽ മനംനൊന്താണ് യുവാവ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. കത്തിയമരുന്ന കാറിന്‍റെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Nagpur/Maharashtra: ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീ കൊളുത്തി യുവാവ്. സാമ്പത്തിക പ്രതിസന്ധിയിൽ മനംനൊന്താണ് യുവാവ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. കത്തിയമരുന്ന കാറിന്‍റെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നാഗ്പൂരിലാണ് സംഭവം. ബെൽറ്ററോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ ഖപ്രി പുനർവാസൻ പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. സാമ്പത്തിക പ്രതിസന്ധിയാണ് യുവാവിനെ ഈ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പെട്ടെന്ന് തീ പടര്‍ന്ന് പിടിച്ചതോടെ ഒരു വിധത്തില്‍ ഭാര്യ സംഗീത ഭട്ടും (55) മകൻ നന്ദനും (30) കാറില്‍ നിന്നും പുറത്തുചാടി. ഗുരുതരമായി പൊള്ളലേറ്റ ഇവർ ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാല്‍, രാംരാജ് ഗോപാലകൃഷ്ണ ഭട്ട് (58) വെന്തു മരിച്ചു.
ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാനെന്ന വ്യാജേനയാണ് രാംരാജ് ഭട്ട് ഭാര്യയേയും മകനെയും കാറിൽ കയറ്റിക്കൊണ്ടുപോയത്. തുടര്‍ന്ന് വഴിയില്‍ വച്ച് തന്‍റെയും ഭാര്യയുടെയും മകന്‍റെയും മേൽ പെട്രോൾ ഒഴിച്ചു. അമ്മയ്ക്കും മകനും എന്തെങ്കിലും മനസ്സിലാകുന്നതിന് മുമ്പ്, അയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നു. പെട്ടെന്ന് കാറിന്‍റെ ഡോര്‍ തുറന്ന് ഒരു വിധേന ഇരുവരും രക്ഷപെട്ടു. രാംരാജ് ഇത്തരമൊരു കടുംകൈയ്ക്ക് മുതിരുമെന്ന യാതൊരു ഊഹവും ഇരുവര്‍ക്കുമില്ലായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് ഇവരുടെ വസതിയില്‍നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...