നെയ്യാറ്റിൻകര: ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം പൈസ ചോദിച്ച കടയുടമക്കും മർദ്ദനം. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആലംപൊറ്റ മേലേ കോട്ടുർ സ്വദേശി ശ്രീകുമാർ (43) നെയാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര പെരുമ്പഴുതൂരിലെ സ്വകാര്യ ഹോട്ടലിൽ  ഭക്ഷണം കഴിച്ച ശേഷം  പൈസ ചോദിച്ച കടയുടമയെയും ഭാര്യയെയുമാണ് ഇയാൾ മർദ്ദിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെയ്യാറ്റിൻകര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള സ്ഥിരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളാണ് ശ്രീകുമാർ എന്ന്  നെയ്യാറ്റിൻകര പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.