കോഴിക്കോട്: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഭർത്താവ് ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ട്. കോഴിക്കോട് മുത്തേരി അങ്ങാടിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ചാണ് ഹോട്ടൽ നടത്തിപ്പുകാരനായ മുസ്തഫ ഭാര്യയായ ജമീലയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ജമീലക്ക് മുഖത്തും കൈയിലും പരിക്കേറ്റിട്ടുണ്ട്.  ജമീലയെ ഉടൻതന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേരളാ പോലീസ് ചമഞ്ഞ് തട്ടിപ്പിന് ശ്രമം; മലയാളി വിദ്യാര്‍ത്ഥി മംഗളൂരുവിൽ അറസ്റ്റിൽ


ഇന്നലെ വൈകുന്നേരം 5:45 ഓടെയാണ് മുക്കം മുത്തേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ചത്. മുക്കം നഗരസഭയിലെ മുസ്തഫയാണ് ഭാര്യ ജമീലയെ അയാൾ നടത്തുന്ന മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ച് വെട്ടി പരിക്കേൽപ്പിച്ചത്. കുടുംബ വഴക്കാണ് അക്രമത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ജമീലയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം മുസ്തഫ കടയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.


Also Read: Kedar Yoga: കേദാർ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുസ്തഫയെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. മുത്തേരിയിലെ ഹോട്ടലിൽ ജമീലയുടെ രക്തം തളം കെട്ടിക്കിടക്കുന്ന നിലയിലാണ് ഉള്ളത് അതുപോലെ വെട്ടിയ കത്തിയും ഹോട്ടലിലെ തറയിലുണ്ട് . മുസ്തഫക്ക് വേണ്ടിയുള്ള തിരച്ചിൽ മുക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.