അയൽവാസികൾ തമ്മിൽ തർക്കം: വീട്ടമ്മ യുവാവിന്റെ കൈവെട്ടിമാറ്റി
അണക്കരയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. മനുവിൻറെ അയല്‍വാസി കൂടിയായ പട്ടശേരിയില്‍ ജോമോളാണ് കൈക്ക് വെട്ടിയത്
ഇടുക്കി: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ വീട്ടമ്മ യുവാവിൻറെ കൈവെട്ടി മാറ്റി. അണക്കര ഏഴാംമൈല്‍ താഴത്തേപടവില്‍ മനു(30) വിൻറെ കൈയ്കാണ് വെട്ടേറ്റത്. പറമ്പിൽ മാലിന്യമിടുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ്. അക്രമത്തിലേക്ക് കടന്നത്.
അണക്കരയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. മനുവിൻറെ അയല്‍വാസി കൂടിയായ പട്ടശേരിയില്‍ ജോമോളാണ് കൈക്ക് വെട്ടിയത്.
ALSO READ : പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
ഗുരുതരമായ നിലയിൽ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേസിലെ പ്രതി ജോമോള്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പറടക്കം കണ്ടെത്തിയതിനെ തുടർന്നുണ്ടായ തര്‍ക്കമാണ് പ്രശ്നത്തിന് കാരണം.
ALSO READ : പാലക്കാട് സ്ത്രീയെ മുറിയില്‍ അടച്ചിട്ട സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു
ഇരുവീട്ടുകാരും തമ്മിൽ നേരത്തെയും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ജോമാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് അറിയിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...