അമ്പലപ്പുഴ: Housewife murder case: വീണു പരുക്കേറ്റെന്നും പറഞ്ഞ് ഭർത്താവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരണമടഞ്ഞു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് ശ്യാം നിവാസിലെ രമയാണ് മരണമടഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് തലയിലുണ്ടായ നാല് മുറിവുകളാണ് മരണകാരണം എന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കോഴിക്കോട്ട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച 


സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനേയും ഇളയമകനേയും അമ്പലപ്പുഴ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണം എന്നാണ്. രമയുടെ നെറ്റിയിലെ മുറിവ് കണ്ട ഇളയമകൻ ശരത് മരണത്തിൽ സംശയം ഉന്നയിച്ചപ്പോൾ ശരത്താണ് രമയെ മർദിച്ചതെന്ന് ഭർത്താവായ ശശി പറഞ്ഞു ഇതിനെത്തുടർന്നാണ് പോലീസ് ഇരുവരെയും ചോദ്യം ചെയ്തത്. 


Also Read: കനത്ത സുരക്ഷയിൽ മഹാബലിപുരത്ത് നയൻ‌താര വിഘ്നേഷ് മാംഗല്യം ഇന്ന് 


ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ രമയുടെ ഭർത്താവ് സമീപവാസികൾക്കൊപ്പം ആംബുലൻസിൽ രമയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപതിയിലെത്തിക്കുകയായിരുന്നു. 


മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് പോസ്റ്റുമോർട്ടം കൂടാതെ മൃതദേഹം വിട്ടുകിട്ടാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ഉച്ചയോടെ രമയുടെ ഭർത്താവ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ എത്തുകയും തുടർന്ന് പോലീസ് ആശുപതിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോൾ മൃതദേഹത്തിൽ ചെറിയ മുഴകണ്ടെത്തുകയും ശേഷം ഇൻക്വസ്റ്റ് തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.