വയനാട്: കറുത്ത് പൊന്ന് എന്ന വിളിപ്പേര് കൂടിയുണ്ട് കുരുമുളകിന്. പൊന്നെന്ന് പറഞ്ഞത് കൊണ്ട് തന്നെ പൊന്നും വിലയാണ് സാധനത്തിന്. ഉണങ്ങി കറുക്കുന്നത് കൊണ്ടാണ് വില അധികരിക്കുന്നതും. ഇത്രയധികം വിലയുള്ള കുരുമുളക് 400 കിലോ മോഷണം പോയാലോ? ആർക്കാണ് സഹിക്കാൻ പറ്റുക. അത്തരത്തിൽ കുരുമുളക് മോഷ്ടിച്ച ഒരു പറ്റം മോഷ്ടാക്കളെയാണ് വയനാട്ടിൽ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തോമാട്ടുച്ചാല്‍, ആനപ്പാറ, തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്, മഞ്ഞപ്പാറ, കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍, ബീനാച്ചി, പഴപ്പത്തൂര്‍, ആനയംകുണ്ട് വീട്ടില്‍ എ.ആര്‍. നവീന്‍രാജ്, ബീനാച്ചി, അമ്പലക്കുന്ന് വീട്ടില്‍ എം.എ. അമല്‍ എന്നിവരെയാണ് അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മോഷ്ടിച്ചത് 400 കിലോ കുരുമുളകാണ്, വിലയാകാട്ടെ ഏതാണ്ട് 2.5 ലക്ഷത്തിനും മുകളിൽ. ഈ മാസം 15ന് മഞ്ഞപ്പാറയില്‍ അമ്പലവയല്‍ സ്വദേശി ലീസിന് എടുത്ത വീട്ടില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. 


ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ കെ.പി. പ്രവീൺ കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ കെ.എ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിലവിൽ മാർക്കറ്റിൽ ഉണക്ക കുരുമുളകിന് കിലോ 649 രൂപയാണ് വില ഏറ്റവും കുറഞ്ഞത് 600 രൂപയെങ്കിലും ഒരു കിലോയ്ക്ക് കൊടുക്കണം.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.