Human Sacrifice: റോസ്ലിയെ കാണാതായത് ജൂണിൽ,കൊലപാതകം എവിടെ വച്ച് നടന്നുവെന്നും കണ്ടെത്തി
റോസ്ലിയുടെ കാര്യം പ്രതിയിൽ നിന്നാണ് ലഭിച്ചത്. ഇതിനായി മൂന്ന് ജില്ലകൾ യോജിച്ച് അന്വേഷണം നടത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ നരബലി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. മിസിങ് കേസിലാണ് അന്വേഷണം നടന്നതെന്നും മൃതദേഹങ്ങൾ പുറത്തെടുത്ത ശേഷം മറ്റ് വിവരങ്ങൾ കിട്ടുമെന്നും ദക്ഷിണ മേഖലാ ഐജി പി പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. പിടിയിലായ ഏജൻറ് ഷിഹാബ്, ഭഗവൽ സിങ്ങ് ഇയാളുടെ ഭാര്യ എന്നിവർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട റോസ്ലി കാണാതായത് ജൂണിലാണ്. അത് തെളിയാതെ കിടന്നതാണ്. റോസ്ലിയുടെ കാര്യം പ്രതിയിൽ നിന്നാണ് ലഭിച്ചത്. ഇതിനായി മൂന്ന് ജില്ലകൾ യോജിച്ച് അന്വേഷണം നടത്തും. ഇരകളെ തെറ്റിദ്ധരിപ്പിച്ചായിരിക്കും കടത്തികൊണ്ടുപോയിരിക്കുക.കൊലപാതകം എവിടെ വച്ച് നടന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.രണ്ടു മൃതദേഹങ്ങളും ഒരേ സ്ഥലത്താണ് എന്നാണ് വിവരമെന്നും ഡിഐജി നിശാന്തിനി സംഭവ സ്ഥലത്തേക്ക് പോകുമെന്നും ഐജി വ്യക്തമാക്കി.
തിരുവല്ലയിലെ ദമ്പതിമാർക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ നരബലി നൽകി കൊലപ്പെടുത്തിയെന്നാണ് വിവരം. കടവന്ത്ര സ്വദേശി പത്മ, കാലടി സ്വദേശി റോസിലി എന്നിവരാണ്കൊല്ലപ്പെട്ടത്. പെരുമ്പാവൂരുകാരനായ ഏജന്റാണ് സ്ത്രീകളെ തിരുവല്ലയിൽ എത്തിച്ചത്. കടവന്ത്രയിൽ ഒരു സ്ത്രീയെ കാണാനില്ലെന്ന അന്വേഷണമാണ് വഴിതിരിവായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...