പത്തനംതിട്ട: ഇലന്തൂർ ഗ്രാമത്തിന് കളങ്കമായി 25 വർഷങ്ങൾക്കിപ്പുറം ഇത് രണ്ടാമത്തെ ആഭിചാരക്കൊല. 1997 ൽ ഇലന്തൂർ പരിയാരത്ത് ദുർമന്ത്രവാദത്തിന്‍റെ മറവിൽ നാല് വയസുകാരിയായ അശ്വനിയെ കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വർഷങ്ങൾക്ക് മുൻപ് മുതൽ തന്നെ സാംസ്കാരികമായും വിദ്യാഭ്യാസ പരമായും ഏറെ മുന്നോക്കമായിരുന്ന ഇലന്തൂരിൽ, അഭിചാര കർമ്മങ്ങളുടെ പേരിൽ അഭിരാമി എന്ന നാല് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ കളങ്കം മായാതെ നിൽക്കമ്പോഴാണ് ഇപ്പോൾ നരബലി ആവർത്തിച്ചത്.

 Read Also: Human Sacrifice: ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും


1997 ഓഗസ്റ്റ് മാസത്തിലാണ് ഇലന്തൂർ പരിയാരം കണിയാംകണ്ടത്തിൽ ഡോ. ശശി രാജപ്പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളായ അഭിരാമി എന്ന നാല് വയസുകാരിയെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കി ആഹാരവും വെള്ളവും കൊടുക്കാതെ കൊലപ്പെടുത്തിയത്. 


കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതിന്‍റെ അടക്കം, നിരവധി ക്രൂര പീഡനങ്ങളുടെ പടുകളും ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ വൻ പ്രതിഷേധ പരിപാടികൾകളും സംഘടിപ്പിച്ചിരുന്നു. കേസിൽ ഡോ. ശശി രാജപ്പണിക്കർ, രണ്ടാം ഭാര്യ സുകുമാരിയമ്മ, കാമുകി ചേർത്തല സ്വദേശിനി സീന എന്നിവരെ പ്രതി ചേർക്കുകയും, മൂവർക്കും ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.

 Read Also: Human sacrifice case: ഇലന്തൂർ നരബലി; മുഹമ്മദ് ഷാഫി ക്രൂരനായ ക്രിമിനൽ, എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസിലും പ്രതി


ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ജയിൽ മോചിതനായ ഡോ. ശശിരാജപ്പണിക്കർ കഴിഞ്ഞ വർഷം മരണമടഞ്ഞു. ഈ സംഭവത്തിന്‍റെ കളങ്കം മാറി വരുമ്പോഴാണ് 25 ആണ്ടുകൾക്കിപ്പുറം ഇലന്തൂരിനെ ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ ആഭിചാരക്കൊലയും നടക്കുന്നത്. 


ആദ്യ സംഭവത്തിൽ, സമ്പന്ന കുടുംബാംഗമായ ഒരു ഡോക്ടറായിരുന്നു പ്രതിയെങ്കിൽ ഇപ്പോൾ പ്രശസ്തമായ ഒരു വൈദ്യ കുടുംബാംഗവും, പൊതു പ്രവർത്തകനുമായ ആളും ഭാര്യയുമാണ് പ്രതിയായത് എന്ന സമാനതയുമുണ്ട്. കാലം പുരോഗമിച്ചിട്ടും മനുഷ്യ മനസുകളിൽ ക്രൂരമായ അന്ധവിശ്വാസങ്ങള്‍ പതിയിരിക്കുന്നു എന്ന ഗൗരവമായ വിഷയമാണ്. 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.