Death: ഭാര്യയും ഭർത്താവും വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം
Death: നാരായണിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും കൃഷ്ണനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്
കോഴിക്കോട്: കോഴിക്കോട് വടകരയിൽ ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂർ കുനിവയലിൽ നാരായണി (68), ഭർത്താവ് കരിമ്പാലക്കണ്ടി കൃഷ്ണൻ (75) എന്നിവരാണ് മരിച്ചത്. നാരായണിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും കൃഷ്ണനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി കൃഷ്ണൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നാരായണി അൾഷിമേഴ്സ് രോഗബാധിതയായിരുന്നു. നാരായണിയെ വീട്ടിലെ മുറിയിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടത്. കൃഷ്ണൻ വീടിന് പുറകു തൂങ്ങിമരിച്ചനിലയിലായിരുന്നു. രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം കൃഷ്ണൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകൻ കാർത്തികേയനും ഭാര്യയും ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ALSO READ: Poco Case: പോക്സോ കേസിലെ 11 കാരിയെ തട്ടിക്കൊണ്ട് പോയി;ആറ് പേർ പിടിയിൽ
കവിത, കല എന്നിവരാണ് മറ്റുമക്കൾ. സിന്ധു, അശോകൻ, ഷിജു എന്നിവർ മരുമക്കളാണ്. വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ്, സി.ഐ. ജിജേഷ്, എസ്.ഐ. നിജീഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് സംഘം എത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...